Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Kottayam

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ജ​യ​ന്‍ ഓ​സ്റ്റ​ൻ ക്വാ​ർ​ട്ട​ർ മി​ലേ​നി​യം ജന്മദിനാഘോഷം സംഘടിപ്പിച്ചു

അ​രു​വി​ത്തു​റ: പ്ര​ശ​സ്ത ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​കാ​രി ജ​യ​ന്‍ ഓ​സ്റ്റ​ന്‍റെ 250-ാം ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ബോ​ൾ റൂം ​ഡാ​ൻ​സും ജ​യ​ൻ ഓ​സ്റ്റ​ൻ സ്മാ​ര​ക പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സിപ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​നീ​നു​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, തേ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നി​ര​വ​ധി ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു.

District News

ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ല്‍ റെ​​സി​​സ്റ്റ​​ൻ​​സ് കാമ്പയിൻ

കോ​​ട്ട​​യം: ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ല്‍ റെ​​സി​​സ്റ്റ​​ന്‍​സ് കാ​​മ്പ​​യി​​ന്‍ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട​​തി​​യ​​ങ്ക​​ണ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​ടെ അ​​ശാ​​സ്ത്രീ​​യ​​വും അ​​ശ്ര​​ദ്ധ​​വു​​മാ​​യ ഉ​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ജി​​ല്ലാ ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ് അ​​ഥോ​​റി​​റ്റി​​യും ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള്‍ വ​​കു​​പ്പും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന കാ​​മ്പ​​യി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പ്രി​​ന്‍​സി​​പ്പ​​ല്‍ ജി​​ല്ലാ ജ​​ഡ്ജി എം. ​​മ​​നോ​​ജ് നി​​ര്‍​വ​​ഹി​​ച്ചു. ഡി​​സി​​എ​​ല്‍​എ സെ​​ക്ര​​ട്ട​​റി​​യും സീ​​നി​​യ​​ര്‍ ഡി​​വി​​ഷ​​ന്‍ സ​​ബ് ജ​​ഡ്ജു​​മാ​​യ ജി. ​​പ്ര​​വീ​​ണ്‍ കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.

അ​​സി​​സ്റ്റ​​ന്‍റ് ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള​​ര്‍ ഡോ. ​​അ​​ജു ജോ​​സ​​ഫ് കു​​ര്യ​​ന്‍, അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ ജ​​ഡ്ജി​​മാ​​രാ​​യ കെ. ​​ലി​​ല്ലി, സ​​തീ​​ഷ് കു​​മാ​​ര്‍, താ​​ര എ​​സ്. പി​​ള്ള, ഡോ. ​​ബ​​ബി​​ത കെ. ​​വാ​​ഴ​​യി​​ല്‍, അ​​രു​​ണ്‍ കൃ​​ഷ്ണ​​ന്‍, ടി.​​യു. സു​​രേ​​ന്ദ്ര​​ന്‍, ഓ​​ള്‍ കേ​​ര​​ള കെ​​മി​​സ്റ്റ​​സ് ആ​​ന്‍​ഡ് ഡ്ര​​ഗി​​സ്റ്റ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

തു​​ട​​ര്‍​ന്നു സെ​​ന്‍റ​​ര്‍ ഫോ​​ര്‍ പ്ര​​ഫ​​ഷ​​ണ​​ല്‍ ആ​​ന്‍​ഡ് അ​​ഡ്വാ​​ന്‍​സ് സ്റ്റ​​ഡീ​​സി​​ലെ കു​​ട്ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച ഫ്‌​​ളാ​​ഷ് മോ​​ബും, കാ​​രി​​ത്താ​​സ് ഫാ​​ര്‍​മ​​സി കോ​​ള​​ജി​​ലെ കു​​ട്ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച സ്‌​​കി​​റ്റും ഉ​​ണ്ടാ​​യി​​രു​​ന്നു.

District News

ഡോ​​ക്ട​​ർ​​മാ​​രു​​ടെ സ​​മ​​രം: വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യെ ബാ​​ധി​​ക്കു​​ന്നു 

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രു​​ടെ സ​​മ​​രം തു​​ട​​രു​​ന്ന​​ത് ഒ​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ഇ​​ന്നും ബാ​​ധി​​ക്കും. ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഒ​​പി ബ​​ഹി​​ഷ്ക​​ര​​ണം തു​​ട​​രു​​ക​​യാ​​ണ്. നി​​ല​​വി​​ൽ പി​​ജി റ​​സി​​ഡ​​ൻ​​സ്, ഹൗ​​സ് സ​​ർ​​ജ​​ന്മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഒ​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ക്കു​​ന്ന​​ത്. അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​ർ ഒ​​പി ബ​​ഹി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് രോ​​ഗി​​ക​​ൾ​​ക്ക് വി​​ദ​​ഗ്ധ ചി​​കി​​ത്സ ല​​ഭി​​ക്കാ​​തെ പോ​​കു​​ന്നു. ഇ​​ത് രോ​​ഗി​​ക​​ളു​​ടെ സ്ഥി​​തി വ​​ഷ​​ളാ​​ക്കു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കി​​യേ​​ക്കും.

റു​​മ​​റ്റോ​​ള​​ജി വി​​ഭാ​​ഗം ഒ​​പി ഇ​​ന്നും പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ നോ​​ട്ടീ​​സ് ഒ​​ട്ടി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ 16 മു​​ത​​ൽ ആ​​രം​​ഭി​​ച്ച അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രു​​ടെ അ​​നി​​ശ്ചി​​ത​​കാ​​ല ഒ​​പി ബ​​ഹി​​ഷ്ക​​ര​​ണം ഏ​​ഴു ദി​​വ​​സം പി​​ന്നി​​ട്ടു. ശ​​ന്പ​​ള പ​​രി​​ഷ്ക​​ര​​ണം ന​​ട​​ത്തു​​ക, ഡി​​എ കു​​ടി​​ശി​​ക ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം.

District News

തെ​രു​വു​നാ​ട​ക​വു​മാ​യി മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍

ക​ടു​ത്തു​രു​ത്തി: സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍​നി​ന്നു മു​ഖം​തി​രി​ക്കാ​തെ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഓ​രോ പൗ​ര​നും ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തെ​രു​വു നാ​ട​കം. മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ലെ 31 ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​ട​ക​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗം ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, സ​ഹ​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റം, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വ​ര്‍​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​ല്‍​ജ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മു​ട്ടു​ചി​റ ഗ​വ. യൂ​പി സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​യി ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബും മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പും

ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് യൂ​പി സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​യി ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബും മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പും. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ക്ലാ​സ് മു​റി​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യും കു​ട്ടി​ക​ള്‍​ക്ക് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്താ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​നദ്ധത തെ​ളി​യി​ച്ച​ത്.

സ്‌​കൂ​ളി​ന്‍റെ മെ​യി​ന്‍റ​ന​ന്‍​സ് വ​ര്‍​ക്കു​ക​ള്‍ ന​ട​ത്താ​ന്‍ മ​റ്റു ഫ​ണ്ടു​ക​ള്‍ ഇ​ല്ലാ​തെ​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പ് സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​യെ​ത്തി​യ​ത്.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജി. ​മു​രി​ക്ക​ന്‍ കു​ട്ടി​ക​ള്‍​ക്ക് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ​മ്മാ​നി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക രാ​ജി എ​സ്. നാ​യ​ര്‍, റോ​ട്ടേ​റി​യ​ന്മാ​രാ​യ അ​ഡ്വ. ജോ​സ് ജോ​സ​ഫ്, തോ​മ​സ് കു​ഴി​വേ​ലി, എം.​യു. ബേ​ബി, മ​നു നീ​രാ​ക്ക​ല്‍, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

മ​​ദ്യ​​പി​​ച്ച് ആം​​ബു​​ല​​ന്‍​സ് ഓ​​ടി​​ച്ച് അ​​പ​​ക​​ട​​ം: ഡ്രൈ​​വ​​ര്‍ റി​​മാ​​ന്‍​ഡി​​ല്‍

കോ​​ട്ട​​യം: മ​​ദ്യ​​പി​​ച്ച് ആം​​ബു​​ല​​ന്‍​സ് ഓ​​ടി​​ച്ച് സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്രി​​ക​​രെ ഇ​​ടി​​ച്ചു വീ​​ഴ്ത്തി​​യ സം​​ഭ​​വ​​ത്തി​​ല്‍ ആം​​ബു​​ല​​ന്‍​സ് ഡ്രൈ​​വ​​ര്‍ അ​​റ​​സ്റ്റി​​ല്‍. വ​​ട​​വാ​​തൂ​​ര്‍ ക​​ള​​പ്പു​​ര​​യ്ക്ക​​ല്‍ വീ​​ട്ടി​​ല്‍ ബി​​നി​​ല്‍ കെ. ​​പീ​​റ്റ​​ര്‍ (33) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. കോ​​ട്ട​​യം ക​​ള​​ത്തി​​പ്പ​​ടി​​യി​​ല്‍ ക​​ഴി​​ഞ്ഞ 21നാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.
21ന് ​​ഉ​​ച്ച​യോടെ പൊ​​ന്‍​പ​​ള്ളി ഭാ​​ഗ​​ത്തു​​നി​​ന്നു ക​​ള​​ത്തി​​പ്പ​​ടി ഭാ​​ഗ​​ത്തേ​​ക്കു ഡ്രൈ​​വ​​ര്‍ മാ​​ത്ര​​മാ​​യി ഓ​​ടി​​ച്ചു​​വ​​ന്ന ആം​​ബു​​ല​​ന്‍​സ് ക​​ള​​ത്തി​​പ്പ​​ടി ജം​​ഗ്ഷ​​ന്‍ ഭാ​​ഗ​​ത്ത് അ​​യ്മ​​നം സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ച സ്‌​​കൂ​​ട്ട​​റി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രും ഹോ​​സ്പി​​റ്റ​​ലി​​ല്‍ ചി​​കി​​ത്സ തേ​​ടി. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഡ്രൈ​​വ​​റാ​​യ ബി​​നി​​ല്‍ മ​​ദ്യ​​പി​​ച്ച് സ്വ​​യം നി​​യ​​ന്ത്രി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്നു ക​​ണ്ടെ​​ത്തു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് ബി​​നി​​ലി​​നെ കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി. പ​​രി​​ശോ​​ധ​​ന​​യി​​ല്‍ മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​ണെ​​ന്നു തെ​​ളി​​ഞ്ഞ​​തോ​​ടെ അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ​​വ​​രു​​ടെ ബ​​ന്ധു​​വി​​ന്‍റെ പ​​രാ​​തി​​യി​​ല്‍ കേ​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ബി​​നി​​ലി​​നെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.

District News

പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ഭ​ക്തി​നി​ർ​ഭ​രം

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് ബ്ര​ഹ്മ​പു​രം മാ​ത്താ​നം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വു​ത്സ​വ​ത്തോ​ട​നു ബ​ന്ധി​ച്ചു ന​ട​ന്ന പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്രം ത​ന്ത്രി കു​മ​ര​കം എം.​എ​ൻ. ഗോ​പാ​ല​ൻ ന്ത്രി​ക​ൾ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ത്തി​നു ശേ​ഷം ഭ​ണ്ഡാ​ര അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്നു.

തു​ട​ർ​ന്ന് പ്ര​ഥ​മ പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​രാ​ൻ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് നാ​രാ​യ​ണീ​യ​ത്തി​ൽ ര​ശ്മി അ​ര​വി​ന്ദ​നാ​ണ് സൗ​ഭാ​ഗ്യം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​ഥ​മ പൊ​ങ്കാ​ല അ​ടു​പ്പി​ൽ ര​ശ്മി അ​ര​വി​ന്ദ് അ​ഗ്നി​പ​ക​ർ​ന്നു. ക്ഷേ​ത്രാ​ങ്ക‌​ണ​ത്തി​ൽ വ്ര​ത​ശു​ദ്ധ​രാ​യെ​ത്തി അ​ടു​പ്പു പൂ​ട്ടി​യ വ​നി​ത​ക​ൾ അ​ഗ്നി​പ്രോ​ജ്വ​ല​നം ന​ട​ത്തി മാ​ത്താ​ന​ത്ത​മ്മ​യു​ടെ അ​നു​ഗ്ര​ഹ​വ​ർ​ഷ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​നി​ര​ത​രാ​യി.

District News

റോ​​ഡ​​രി​​കി​​ലെ മ​​രം അപകടഭീഷണി

കു​​മ​​ര​​കം: ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടും നാ​​ളി​​തു​​വ​​രെ മു​​റി​​ച്ചു മാ​​റ്റാ​​ത്ത കു​​മ​​ര​​കം പ​​ള്ളി​​ച്ചി​​റ​​യി​​ലെ റോ​​ഡ​​രി​​കി​​ൽ നി​​ൽ​​ക്കു​​ന്ന ത​​ണ​​ൽ മ​​ര​​ങ്ങ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്കു ഭീ​​ഷ​​ണി ഉ‍​യ​​ർ​​ത്തു​​ന്ന​​താ​​യി ആ​​ക്ഷേ​​പം.

പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​നു ഫ​​ണ്ടി​​ല്ലെ​​ന്നാ​​ണ് മ​​രം മു​​റി​​ച്ചുമാ​​റ്റാ​​ത്ത​​തി​​നു ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ടി​​ച്ച് ഒ​​രു മ​​ര​​ത്തി​​നു സാ​​ര​​മാ​​യ കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് ഏ​​തു നി​​മി​​ഷ​​വും നി​​ലം​​പ​​തി​​ക്കാ​​വു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്.

ഒ​​രു മ​​രം ചെ​​രി​​യും തോ​​റും അ​​യ​​ൽ​​വാ​​സി​​യു​​ടെ കെ​​ട്ടി​​ട​​ത്തി​​നു ബ​​ല​​ക്ഷ​​യം സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. കോ​​ണ​​ത്താ​​റ്റ് പാ​​ലം തു​​റ​​ന്നുകൊ​​ടു​​ത്ത​​തോ​​ടെ വ​​ലി​​യ ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​ക​​ൾ വീ​​തികു​​റ​​ഞ്ഞ റോ​​ഡി​​ലൂ​​ടെ ഇ​​ട​​വി​​ടാ​​തെ സ​​ഞ്ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​രം മു​​റി​​ച്ചു മാ​​റ്റാ​​ൻ ക​​ള​​ക്ട​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ അ​​നൂ​​പ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ പ​​റ​​ഞ്ഞു. ‌

വ​​ർ​​ഷ​​ങ്ങ​​ളാ​​യി കു​​മ​​ര​​കം റോ​​ഡി​​നും യാ​​ത്ര​​ക്കാ​​ർ​​ക്കും ത​​ണ​​ലാ​​യി​​രു​​ന്ന മ​​ര​​ങ്ങ​​ൾ ബ​​ല​​ഹീ​​ന​​മാ​​യ​​തി​​നാ​​ൽ അ​​പ​​ക​​ട സാ​​ധ്യ​​ത മു​​ന്നി​​ൽ​​ക​​ണ്ട് മു​​റി​​ച്ചുമാ​​റ്റാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പോ പ​​ഞ്ചാ​​യ​​ത്തോ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് ഉ​​യ​​രു​​ന്ന ആ​​വ​​ശ്യം.

District News

ക​​ളി​​വി​​ള​​ക്ക​​ണ​​ഞ്ഞു; ക​​ഥ​​ക​​ളി പ്രേ​​മി​​ക​​ൾ​​ക്ക് സാ​​യു​ജ്യം

ഏ​​റ്റു​​മാ​​നൂ​​ർ: മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ തി​​രു​​വ​​ര​​ങ്ങി​​ൽ ക​​ളി​​വി​​ള​​ക്ക​​ണ​​ഞ്ഞു. മൂ​​ന്നു നാ​​ൾ ക​​ളി​​പ്രേ​​മി​​ക​​ളു​​ടെ മ​​നം​​നി​​റ​​ച്ച മേ​​ജ​​ർ സെ​​റ്റ് ക​​ഥ​​ക​​ളി ഇ​​ന്ന​​ലെ പൂ​​ർ​​ത്തി​​യാ​​യി. മു​​ട​​ക്കം കൂ​​ടാ​​തെ എ​​ല്ലാ​​വ​​ർ​​ഷ​​വും ഏ​​റ്റു​​മാ​​നൂ​​രെ​​ത്തു​​ന്ന ക​​ഥ​​ക​​ളി പ്രേ​​മി​​ക​​ൾ​​ക്ക് ഇ​​നി ഒ​​രു വ​​ർ​​ഷം നീ​​ളു​​ന്ന കാ​​ത്തി​​രി​​പ്പ്. ന​​ള​​ച​​രി​​തം നാ​​ലാം ദി​​വ​​സ​​വും ദു​​ര്യോ​​ധ​​ന​​വ​​ധ​​വു​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ക​​ഥ​​ക​​ൾ. ചെ​​റു​​തു​​രു​​ത്തി കേ​​ര​​ള ക​​ലാ​​മ​​ണ്ഡ​​ലം ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് ക​​ഥ​​ക​​ളി അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

ഐ​​തി​​ഹ്യ​​പ്പെ​​രു​​മ​​യി​​ൽ വേ​​ല​​ക​​ളി

ഐ​​തി​​ഹ്യ​​പ്പെ​​രു​​മ​​യി​​ൽ വേ​​ല​​ക​​ളി പു​​രോ​​ഗ​​മി​​ക്കു​​ന്നു. ഉ​​ത്സ​​വ​​ബ​​ലി ദ​​ർ​​ശ​​നം ആ​​രം​​ഭി​​ച്ച ര​​ണ്ടാം ഉ​​ത്സ​​വ​​നാ​​ളി​​ൽ തു​​ട​​ങ്ങി​​യ വേ​​ല​​ക​​ളി ഉ​​ത്സ​​വ​​ബ​​ലി ദ​​ർ​​ശ​​നം അ​​വ​​സാ​​നി​​ക്കു​​ന്ന ഒ​​മ്പ​​താം ഉ​​ത്സ​​വ​​നാ​​ൾ വ​​രെ തു​​ട​​രും. കാ​​ട്ടാ​​മ്പാ​​ക്ക് തേ​​വ​​ർ​​ത്തു​​മ​​ല​​യി​​ൽ സ്വ​​യം​​ഭൂ​​വാ​​യ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​നെ ഭൂ​​ത​​ഗ​​ണ​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ കാ​​ട്ടാ​​മ്പാ​​ക്ക് ക​​ര​​ക്കാ​​ർ ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തി​​ച്ചു എ​​ന്നാ​​ണ് ഐ​​തി​​ഹ്യം. ഇ​​തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ മ​​ഠ​​ത്തി​​ൽ കു​​ടും​​ബ​​ത്തി​​നു ല​​ഭി​​ച്ച പ​​ര​​മ്പ​​രാ​​ഗ​​ത അ​​വ​​കാ​​ശ​​മാ​​ണ് ഉ​​ത്സ​​വ​​നാ​​ളു​​ക​​ളി​​ലെ വേ​​ല​​ക​​ളി.

പ്ര​​ത്യേ​​ക വേ​​ഷ​​മ​​ണി​​ഞ്ഞ് ക​​യ്യി​​ൽ വാ​​ളും പ​​രി​​ച​​യു​​മേ​​ന്തി യോ​​ദ്ധാ​​ക്ക​​ളെ​​പ്പോ​​ലെ​​യാ​​ണ് ക​​ളി​​ക്കാ​​ർ വേ​​ല​​ക​​ളി​​ക്കെ​​ത്തു​​ന്ന​​ത്. കാ​​ഴ്ച​​ശ്രീ​​ബ​​ലി​​യു​​ടെ പ്ര​​ദ​​ക്ഷി​​ണം പ​​ടി​​ഞ്ഞാ​​റേ​​ന​​ട​​യി​​ലെ​​ത്തു​​മ്പോ​​ൾ ക്ഷേ​​ത്ര​​മൈ​​താ​​ന​​ത്ത് പ​​ടി​​ഞ്ഞാ​​റേ ഗോ​​പു​​ര​​ന​​ട​​യി​​ൽ​​നി​​ന്ന് വേ​​ല​​ക​​ളി ആ​​രം​​ഭി​​ക്കും. കൃ​​ഷ്ണ​​ൻ കോ​​വി​​ൽ വ​​ഴി വി​​ല്ലു​​കു​​ള​​ത്തി​​ലെ​​ത്തി കു​​ള​​ത്തി​​ൽ വേ​​ല ക​​ഴി​​ഞ്ഞ് കി​​ഴ​​ക്കേ​​ന​​ട ക​​ട​​ന്ന് തെ​​ക്കേ​​ന​​ട​​യി​​ലെ​​ത്തി​​യാ​​ണ് വേ​​ല​​ക​​ളി അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്.

ഈ ​​പ​​ര​​മ്പ​​രാ​​ഗ​​ത അ​​നു​​ഷ്ഠാ​​നം അ​​ന്യം​​നി​​ന്നു പോ​​കാ​​തി​​രി​​ക്കാ​​ൻ മ​​ഠ​​ത്തി​​ൽ കു​​ടും​​ബം പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​ന്നു. പു​​തി​​യ ത​​ല​​മു​​റ​​ക​​ളെ വേ​​ല​​ക​​ളി അ​​ഭ്യ​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കാ​​ട്ടാ​​മ്പാ​​ക്കി​​ൽ അ​​വ​​ർ ക​​ള​​രി ന​​ട​​ത്തു​​ന്നു​​ണ്ട്. ഈ ​​ക​​ള​​രി​​യി​​ൽ പ​​രി​​ശീ​​ലി​​ച്ച​​വ​​രാ​​ണ് ഇ​​പ്പോ​​ൾ വേ​​ല​​ക​​ളി​​ക്കെ​​ത്തു​​ന്ന​​ത്.

ഭ​​ക്ത​​രു​​ടെ താ​​ല​​പ്പൊ​​ലി സ​​മ​​ർ​​പ്പ​​ണം

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന് താ​​ല​​പ്പൊ​​ലി സ​​മ​​ർ​​പ്പി​​ച്ച് ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ. വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഭ​​ക്ത​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന് താ​​ല​​പ്പൊ​​ലി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ കാ​​ക്കാ​​ല സ​​മു​​ദാ​​യ സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ താ​​ല​​പ്പൊ​​ലി സ​​മ​​ർ​​പ്പി​​ച്ചു.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.30ന് ​​അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു മ​​ഹാ​​സ​​ഭ കോ​​ട്ട​​യം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍റെ​​യും നാ​​ളെ വൈ​​കു​​ന്നേ​​രം 6.30ന് ​​സം​​യു​​ക്ത എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗം ഏ​​റ്റു​​മാ​​നൂ​​ർ, നീ​​ണ്ടൂ​​ർ മേ​​ഖ​​ല​​ക​​ളു​​ടെ​​യും 25ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് എ​​സ്എ​​ൻ​​ഡി​​പി ഏ​​റ്റു​​മാ​​നൂ​​ർ മേ​​ഖ​​ല​​യു​​ടെ​​യും 26ന് ​​കേ​​ര​​ള ഗ​​ണ​​ക മ​​ഹാ​​സ​​ഭ ഏ​​റ്റു​​മാ​​നൂ​​ർ ശാ​​ഖ​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ താ​​ല​​പ്പൊ​​ലി സ​​മ​​ർ​​പ്പി​​ക്കും. 25ന് ​​വൈ​​കു​​ന്നേ​​രം 7.30ന് ​​മാ​​രി​​യ​​മ്മ​​ൻ കോ​​വി​​ൽ ട്ര​​സ്റ്റി​​ന്‍റെ​​യും എ​​കെ​​വി​​എം​​എ​​സ്, ടി​​വി​​എ​​സ്, വി​​എ​​സ്എ​​സ്, കെ​​വി​​എ​​സ് ഏ​​റ്റു​​മാ​​നൂ​​ർ മേ​​ഖ​​ലാ ക​​മ്മി​​റ്റി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ അ​​യ്മ്പൊ​​ലി സ​​മ​​ർ​​പ്പ​​ണം ന​​ട​​ക്കും.

തി​​രു​​വ​​ര​​ങ്ങ് സ​​ജീ​​വം

ഇ​​ന്ന​​ലെ തി​​രു​​വ​​ര​​ങ്ങി​​ൽ ച​​ല​​ച്ചി​​ത്ര സീ​​രി​​യ​​ൽ താ​​രം ശാ​​സ്ത്രീ​​യ നൃ​​ത്തം അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​ന്ന് രാ​​ത്രി 9.30ന് ​​പി​​ന്ന​​ണി ഗാ​​യ​​ക​​ൻ രാ​​ഗേ​​ഷ് ബ്ര​​ഹ്മാ​​ന​​ന്ദ​​നും സം​​ഘ​​വും ഭ​​ക്തി​​ഗാ​​ന​​മേ​​ള അ​​വ​​ത​​രി​​പ്പി​​ക്കും. നാ​​ളെ രാ​​ത്രി 9.30ന് ​​രൂ​​പ രേ​​വ​​തി​​യും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന വ​​യ​​ലി​​ൻ വി​​സ്മ​​യം ന​​ട​​ക്കും. ബു​​ധ​​നാ​​ഴ്ച രാ​​ത്രി 9.30ന് ​​ന​​ടി ന​​വ്യ നാ​​യ​​രും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ശാ​​സ്ത്രീ​​യ നൃ​​ത്തം ന​​വ്യാ​​ന​​ന്ദ ന​​ട​​ന​​വും വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10ന് ​​പി​​ന്ന​​ണി ഗാ​​യ​​ക​​ൻ എം.​​ജി. ശ്രീ​​കു​​മാ​​ർ ന​​യി​​ക്കു​​ന്ന ഭ​​ക്തി​​ഗാ​​ന​​മേ​​ള ശ്രീ​​രാ​​ഗ​​ല​​യ​​വും ന​​ട​​ക്കും.

District News

ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​​ക​​ന്‍റെ ചി​​ത്ര​​പ്ര​​ദ​​ര്‍​ശ​​നം ശ്ര​​ദ്ധ​​യാ​​ക​​ര്‍​ഷി​​ക്കു​​ന്നു

കോ​​ട്ട​​യം: വൈ​​ദി​​ക​​ന്‍റെ ചി​​ത്ര​​പ്ര​​ദ​​ര്‍​ശ​​നം ശ്ര​​ദ്ധ​​യാ​​ക​​ര്‍​ഷി​​ക്കു​​ന്നു. ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭാ വൈ​​ദി​​ക​​നാ​​യ ഫാ. ​​റി​​ജോ ഗീ​​വ​​ര്‍​ഗീ​​സ് വ​​ര​​ച്ച 40ല്‍​പ്പ​​രം ചി​​ത്ര​​ങ്ങ​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​മാ​​ണ് ‘മ​​ന​​നം’ എ​​ന്ന പേ​​രി​​ല്‍ കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ ആ​​ര്‍​ട് ഗ്യാ​​ല​​റി​​യി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ല്ലി​​ല്‍ വ​​ര​​ച്ചി​​രി​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ളും പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ല്ലാം ആ​​രാ​​ധ​​ന​​യി​​ലു​​ള്ള ധ്യാ​​നാ​​ത്മ​​ക​​മാ​​യ ചി​​ത്ര​​ങ്ങ​​ളാ​​ണ്.

ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് ആ​​രാ​​ധ​​ന​​യി​​ലു​​പ​​യോ​​ഗി​​ക്കു​​ന്ന ഐ​​ക്ക​​ണ്‍​സ് എ​​ന്ന പ​​റ​​യു​​ന്ന​​രീ​​തി​​യി​​ലു​​ള്ള ചി​​ത്ര​​ങ്ങ​​ളാ​​ണു കാ​​ന്‍​വാ​​സി​​ല്‍ പ​​ക​​ര്‍​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വി​​ശ്വാ​​സ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന പ്ര​​മാ​​ണ​​ങ്ങ​​ളാ​​ണു ചി​​ത്ര​​ങ്ങ​​ളാ​​യി ഫാ. ​​റി​​ജോ കാ​​ഴ്ച​​ക്കാ​​ര്‍​ക്കു മു​​ന്നി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2017 മു​​ത​​ല്‍ ഫാ. ​​റി​​ജോ ഗീ​​വ​​ര്‍​ഗീ​​സ് വ​​ര​​ച്ച ചി​​ത്ര​​ങ്ങ​​ളാ​​ണു പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ലു​​ള്ള​​ത്.

ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ ഹ​​രി​​പ്പാ​​ട് പ​​ള്ളി​​പ്പാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഫാ. ​​റി​​ജോ കോ​​ട്ട​​യം സോ​​ഫാ​​ന ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് അ​​ക്കാ​​ദ​​മി​​യി​​ലാ​​ണു സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന​​ത്. പ്ര​​ദ​​ര്‍​ശ​​നം കാ​​ണാ​​ന്‍ എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് ഓ​​രോ ചി​​ത്ര​​ത്തെക്കു​​റി​​ച്ചും ഫാ. ​​റി​​ജോ വി​​വ​​രി​​ച്ചു ന​​ല്കു​​ന്നു​​മു​​ണ്ട്. കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി പേ​​രാ​​ണു ചി​​ത്ര​​പ്ര​​ദ​​ര്‍​ശ​​നം കാ​​ണു​​ന്ന​​തി​​നാ​​യി ദി​​വ​​സ​​വും എ​​ത്തിക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ചി​​ത്ര​​പ്ര​​ദ​​ര്‍​ശ​​നം 28ന് ​​സ​​മാ​​പി​​ക്കും.

District News

അ​​ക്ഷ​​ര ന​​ഗ​​രി​​യി​​ലെ ച​​ല​​ച്ചി​​ത്ര​​മേ​​ള ഏ​​റ്റെ​​ടു​​ത്ത് സി​​നി​​മാ​​പ്രേ​​മി​​ക​​ള്‍ 

കോ​​ട്ട​​യം: അ​​ക്ഷ​​ര ന​​ഗ​​രി​​യി​​ലെ ച​​ല​​ച്ചി​​ത്ര​​മേ​​ള ഏ​​റ്റെ​​ടു​​ത്ത് സി​​നി​​മാ​​പ്രേ​​മി​​ക​​ള്‍. കോ​​ട്ട​​യം അ​​ന​​ശ്വ​​ര തി​​യ​​റ്റ​​റി​​ല്‍ ന​​ട​​ന്നു​​വ​​രു​​ന്ന കോ​​ട്ട​​യം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള​​യി​​ലാ​​ണ് ചി​​ത്ര​​ങ്ങ​​ള്‍​ക്ക് ആ​​രാ​​ധ​​ക​​രേ​​റു​​ന്ന​​ത്. സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി, ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര വി​​ക​​സ​​ന കോ​​ര്‍​പ്പ​​റേ​​ഷ​​ന്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി​​യാ​​ണ് മേ​​ള സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ഇ​​ന്ന​​ലെ “എ​​ഐ ഓ​​വ​​ര്‍ റൂ​​ളിം​​ഗ് സി​​നി​​മ’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ന​​ട​​ന്ന ഓ​​പ്പ​​ണ്‍ ഫോ​​റ​​ത്തി​​ല്‍ ഗു​​രു​​ദ​​ത്ത് സ​​ദാ​​ന​​ന്ദ​​ന്‍ പ്ര​​സം​​ഗി​​ച്ചു. ചെ​​യ​​ര്‍​മാ​​ന്‍ സം​​വി​​ധാ​​യ​​ക​​ന്‍ ജ​​യ​​രാ​​ജ്, സെ​​ക്ര​​ട്ട​​റി സം​​വി​​ധാ​​യ​​ക​​ന്‍ പ്ര​​ദീ​​പ് നാ​​യ​​ര്‍, ട്ര​​ഷ​​റ​​ര്‍ സ​​ജി കോ​​ട്ട​​യം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ന​​ട​​ന്‍ ഇ​​ന്ദ്ര​​ന്‍​സ്, ക​​ലാ​​ഭ​​വ​​ന്‍ റ​​ഹ്‌​​മാ​​ന്‍ എ​​ന്നി​​വ​​ര്‍ “ഭൂ​​ത​​ലം’’ സ്‌​​ക്രീ​​നി​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു. കേ​​ര​​ള​​ത്തി​​ന്‍റ് ത​​ന​​ത് അ​​നു​​ഷ്ഠാ​​ന ക​​ല​​യാ​​യ തോ​​ല്‍​പ്പാ​​വ​​ക്കൂ​​ത്തി​​നെ പ്ര​​മേ​​യ​​മാ​​ക്കി രാ​​ഹു​​ല്‍ രാ​​ജ് ര​​ച​​ന​​യും സം​​വി​​ധാ​​ന​​വും നി​​ര്‍​വ​​ഹി​​ച്ച നി​​ഴ​​ലാ​​ഴം മേ​​ള​​യി​​ല്‍ ഇ​​ന്നു പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കും. 26ന് ​​മേ​​ള സ​​മാ​​പി​​ക്കും.
മേ​​ള​​യി​​ല്‍ ഇ​​ന്ന്: രാ​​വി​​ലെ 9.30ന് ​​ശ്യാം​​ചി ആ​​യി (മ​​റാ​​ത്തി), 12ന് ​​ബ​​ല്‍​ഗാം, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​നി​​ഴ​​ലാ​​ഴം (മ​​ല​​യാ​​ളം), വൈ​​കു​​ന്നേ​​രം ആ​​റി​​ന് ബു​​ഗോ​​ണി​​യ (അ​​മേ​​രി​​ക്ക​​ന്‍), രാ​​ത്രി 8.30ന് ​​തി​​യ​​റ്റ​​ര്‍ (മ​​ല​​യാ​​ളം).

District News

പ്ര​​ഫ. എം.​​എം. ജോ​​സ​​ഫ് പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു മാ​​തൃ​​ക: ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി

ഏ​​റ്റു​​മാ​​നൂ​​ർ: മു​​ൻ എം​​പി​​യും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് സ്ഥാ​​പ​​ക നേ​​താ​​വു​​മാ​​യ പ്ര​​ഫ. എം.​​എം. ജോ​​സ​​ഫ് പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു മാ​​തൃ​​ക​​യെ​​ന്ന് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി. പ്ര​​ഫ. എം.​​എം. ജോ​​സ​​ഫി​​ന്‍റെ ജ​​ന്മ​​ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഏ​​റ്റു​​മാ​​നൂ​​ർ പൗ​​ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് കെ.​​പി. ദേ​​വ​​സ്യ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണ​​വും ഏ​​റ്റു​​മാ​​നൂ​​ർ പൗ​​ര​​സ​​മി​​തി സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ളാ കോ​​ൺ​​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗ​​വു​​മാ​​യ ജ​​യിം​​സ് കു​​ര്യ​​ൻ ആ​​മു​​ഖ പ്ര​​സം​​ഗ​​വും ന​​ട​​ത്തി. പൗ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് യു.​​എ​​ൻ. ത​​മ്പി, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം, മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ രാ​​ജു കു​​ടി​​ലി​​ൽ, മാ​​ത്യു പ​​ട​​പ്പ​​ൻ, ലൂ​​ക്കോ​​സ് ഫി​​ലി​​പ്പ് ത​​യ്യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

പാ​​മ്പാ​​ടി​​യി​​ൽ ട്ര​​ക്കും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് ഒ​​രാ​​ൾ​​ക്കു പ​​രി​​ക്ക്

പാ​​മ്പാ​​ടി: പാ​​മ്പാ​​ടി ടൗ​​ണി​​ലെ ബേ​​ക്ക​​റി​​യി​​ൽ പ​​ല​​ഹാ​​ര വി​​ത​​ര​​ണം ക​​ഴി​​ഞ്ഞ് മ​​ണ​​ർ​​കാ​​ട് ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ഡെ​​ലി​​വ​​റി ഓ​​ട്ടോ​​യും ട്ര​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വി​​ന് പ​​രി​​ക്ക്. വി​​മ​​ലാം​​ബി​​ക സ്കൂ​​ളി​​ന​​ടു​​ത്തു​​ള്ള പെ​​ട്രോ​​ൾ പ​​മ്പി​​നു മു​​ന്നി​​ലാ​​യി കെ.​​കെ. റോ​​ഡി​​ലാ​​ണ് അ​​പ​​ക​​ടം.

പു​​തു​​പ്പ​​ള്ളി ബെ​​സ്റ്റ് ബേ​​ക്ക​​റി​​യു​​ടെ ബോ​​ർ​​മ​​യി​​ലെ സാ​​ധ​​ന​​ങ്ങ​​ൾ വി​​വി​​ധ ബേ​​ക്ക​​റി​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന വി​​ത​​ര​​ണ ഓ​​ട്ടോ​​യു​​ടെ മു​​ൻ​​ച​​ക്രം ഊ​​രി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട കാ​​ര​​ണം. ഓ​​ട്ടോ​​യി​​ൽ കു​​ടു​​ങ്ങി​​യ ചെ​​ങ്ങ​​ളം സ്വ​​ദേ​​ശി നീ​​ര​​ജി​​നെ (32) ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​രാ​​ണ് മു​​ൻ​​വ​​ശം പൊ​​ളി​​ച്ച് പു​​റ​​ത്തെ​​ടു​​ത്ത​​ത്. പ​​രി​​ക്കേ​​റ്റ നീ​​ര​​ജി​​നെ അ​​പ​​ക​​ട സ​​മ​​യം അ​​തു​​വ​​ഴി വ​​ന്ന പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് സി​​ജു കെ. ​​ഐ​​സ​​ക്കി​​ന്‍റെ വാ​​ഹ​​ന​​ത്തി​​ൽ പാ​​മ്പാ​​ടി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

നീ​​ര​​ജി​​ന്‍റെ മു​​ഖ​​ത്ത് മു​​റി​​വും കാ​​ലി​​ന്‍റെ അ​​സ്ഥി​​ക്ക് പൊ​​ട്ട​​ലും ഉ​​ണ്ട്. പോ​​ലീ​​സി​​നെ വി​​ളി​​ച്ച് ല​​ഭ്യ​​മാ​​കാ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് പാ​​മ്പാ​​ടി അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന​​യെ പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് വി​​ളി​​ച്ചു വ​​രു​​ത്തി വാ​​ഹ​​നം നീ​​ക്കി​​യാ​​ണ് കെ.​​കെ. റോ​​ഡി​​ലെ ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്.

District News

പ​ള്ളി​ക്ക​ത്തോ​ട് ലൂ​ര്‍​ദ് ഭ​വ​ന്‍ ട്ര​സ്റ്റ് 27-ാം വാ​ര്‍​ഷി​കം ആഘോഷിച്ചു

പ​​ള്ളി​​ക്ക​​ത്തോ​​ട്: സ​​ര്‍​ക്കാ​​രി​​ന് എ​​ത്താ​​ന്‍ ക​​ഴി​​യാ​​ത്ത മേ​​ഖ​​ല​​ക​​ളി​​ല്‍ പോ​​ലും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ജീ​​വ​​കാ​​രു​​ണൃ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മു​​ട​​ക്ക​​മി​​ല്ലാ​​തെ ന​​ട​​ക്കു​​ന്ന​​ത് സ​​ഭ​​യു​​ടെ പ്ര​​വാ​​ച​​ക​​ദൗ​​തൃം കൊ​​ണ്ടു മാ​​ത്ര​​മാ​​ണ​​ന്ന് സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍.

പ​​ള്ളി​​ക്ക​​ത്തോ​​ട് ലൂ​​ര്‍​ദ് ഭ​​വ​​ന്‍ ട്ര​​സ്റ്റി​​ന്‍റെ 27-ാം വാ​​ര്‍​ഷി​​കം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ്. സ​​ഭ ഇ​​ത്ത​​രം പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ ജാ​​തി​​യോ മ​​ത​​മോ നോ​​ക്കാ​​റി​​ല്ല. എ​​ല്ലാ​​വ​​രും ക്രി​​സ്തു​​വി​​ന്‍റെ മ​​ക്ക​​ളാ​​ണ്.

ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ല്‍ ക്രി​​സ്തു​​വി​​നെ​​യാ​​ണ് കാ​​ണു​​ന്ന​​തെ​​ന്നും ക്രി​​സ്തു​​വി​​ന്‍റെ അ​​തി​​രു​​ക​​ളി​​ല്ലാ​​ത്ത സ്‌​​നേ​​ഹം പ​​ങ്കു​​വ​​യ്ക്കു​​ന്ന ലൂ​​ര്‍​ദ് ഭ​​വ​​ന്‍ ജോ​​സ് ചേ​​ട്ട​​നി​​ലൂ​​ടെ മ​​ഹ​​ത്താ​​യ കാ​​ര്യ​​ങ്ങ​​ള്‍ അ​​വ​​ന്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നും മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ലൂ​​ര്‍​ദ് ഭ​​വ​​ന്‍ ട്ര​​സ്റ്റ് സ്പി​​രി​​ച്വ​​ല്‍ ഡ​​യ​​റ​​ക്ട​​റും ലൂ​​ര്‍​ദ് മാ​​താ പ​​ള്ളി വി​​കാ​​രി​​യു​​മാ​​യ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ശൗ​​ര്യ​​മാ​​ക്കി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സി​​ബി​​സി​​ഐ പു​​ര​​സ്‌​​കാ​​രം ല​​ഭി​​ച്ച ഓ​​ര്‍​ഫ​​നേ​​ജ് ക​​ണ്‍​ട്രോ​​ള്‍ ബോ​​ര്‍​ഡ് മെം​​ബ​​ര്‍ ഫാ. ​​റോ​​യി വ​​ട​​ക്കേ​​ലി​​നെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.

ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, ഫാ. ​​ജോ​​ര്‍​ജ് പ​​ഴ​​യ​​പു​​ര, മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ജോ​​സ് ആ​​ന്‍റ​​ണി, പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി, ഡോ. ​​മ​​റി​​യ ഉ​​മ്മ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

District News

അ​ധി​കൃ​ത​രു​ടെ ക​നി​വു​തേ​ടി താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി

സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം


നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​കം. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട്ടി​ലാ​ണു താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യും ഇ​തേ കോ​ന്പൗ​ണ്ടി​ല്‍ ത​ന്നെ. പ​രാ​ധീ​ന​ത​ക​ളെ അ​തി​ജീ​വി​ച്ച് പ്ര​യാ​ണം തു​ട​രു​ന്ന ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് രോ​ഗി​ക​ള്‍ നി​ര​ത്തു​ന്ന​ത്.

ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​നോ​ടു ചേ​ര്‍​ന്ന വാ​ര്‍​ഡ‍ി​ല്‍ റാ​ന്പ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന​ത് അ​ക്കൂ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്നു. താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റി​നെ​ക്കു​റി​ച്ചു പൊ​തു​വേ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ഫി​സി​യോ​തെ​റാ​പ്പി സം​വി​ധാ​നം.

ഫി​സി​യോ​തെ​റാ​പ്പി​ക്കു വി​ധേ​യ​രാ​യി വ​യോ​ജ​ന​ങ്ങ​ള്‍ മു​ക​ളി​ല​ത്തെ വാ​ര്‍​ഡി​ലേ​യ്ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പ​ട​വു​ക​ള്‍ ക​യ​റി​പ്പോ​കു​ന്ന​ത്. കെ​ട്ടി​ടം നി​ര്‍​മി​ച്ച​പ്പോ​ള്‍ റാ​ന്പ് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രി​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നു രോ​ഗി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന മ​റ്റൊ​രു യാ​ത​ന ഒ​പി യി​ല്‍ ആ​വ​ശ്യ​മാ​യ ക​സേ​ര​ക​ളി​ല്ലാ​യെ​ന്ന​താ​ണ്. ദി​വ​സ​വും ശ​രാ​ശ​രി മു​ന്നൂ​റു​ല​ധി​കം രോ​ഗി​ക​ള്‍ ഒ​പി യി​ലെ​ത്താ​റു​ണ്ട്.

തൈ​റോ​യി​ഡ്, ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ള്‍, അ​ല​ര്‍​ജി മു​ത​ലാ​യ​വ​യ്ക്ക് അ​ട​ക്കം പ​ത്ത് സ്പെ​ഷ​ല്‍ ഒ​പി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ട​പ്പാ​ക്കി​യ പ്ര​ത്യേ​ക ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ത​ണ​ലും കാ​ര്യ​ക്ഷ​മ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ നി​ല​വി​ലു​ണ്ട്. അ​തേ സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. നൈ​റ്റ് വാ​ച്ച​ര്‍ -കം- ​ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്ന​താ​ണ് ത​സ്തി​ക. എ​ച്ച്എം​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ത്കാ​ലി​ക നൈ​റ്റ് വാ​ച്ച​റെ നി​യോ​ഗി​ച്ചി​രി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ഐ ​പി സൗ​ക​ര്യ​മു​ള്ള​തി​നാ​ല്‍ നൈ​റ്റ് വാ​ച്ച​ര്‍ അ​നി​വാ​ര്യ​മാ​ണ്. ഐ​പി​യി​ല്‍ 25 കി​ട​ക്ക​ക​ളു​ണ്ട്. മൂ​ന്നു പേ ​വാ​ര്‍​ഡു​ക​ളും സു​സ​ജ്ജം. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്പെ​ഷ​ല്‍ ഒ​പി ഈ ​ആ​ശു​പ​ത്രി​യി​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്തം.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി​ട്ടും ഈ ​ഗ​വ. ആ​തു​രാ​ല​യ​ത്തി​ല്‍ ആം​ബു​ല​ന്‍​സി​ല്ല. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സി​ന് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ന്‍​സ് ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്.

District News

ക​ര​വ​ലി ന​ട​ത്തി​യ ട്രോ​ള​ർ ബോ​ട്ട് ക​സ്റ്റ​ഡി​യി​ൽ

വി​ഴി​ഞ്ഞം: കോ​വ​ള​ത്തി​നു സ​മീ​പം രാ​ത്രി ക​ര​യോ​ട് ചേ​ർ​ന്നു ക​ര​വ​ലി ന​ട​ത്തി​യ ട്രോ​ള​ർ ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​ന്നു എ​ന്ന ബോ​ട്ടാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി വി​ഴി​ഞ്ഞം വാ​ർ​ഫി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ധീ​ര റെ​സ്ക്യൂ വ​ള്ള​ത്തി​ൽ ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ പ​നി​യ​ടി​മ, ഷാ​ജ​ഹാ​ൻ, ജോ​ർ​ജ്, ഹ​സ​ൻ ക​ണ്ണ്, ഇ​മാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നു സ​ഹാ​യം ന​ൽ​കി​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

നെ​യ്യാ​റ്റി​ന്‍​ക​രയിൽ ന​ഗ​ര​സ​ഭാ പരിധിയിൽനിന്ന് നെ​ല്‍​കൃ​ഷി അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

നെ​യ്യാ​റ്റി​ന്‍​ക​ര: കാ​ര്‍​ഷി​ക ഭൂ​മി​യാ​യി വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​നി​ന്നും നെ​ല്‍​കൃ​ഷി അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​ത്തി​ന്‍റെ മു​ഖ്യ​സാ​ന്പ​ത്തി​ക മേ​ഖ​ല കാ​ര്‍​ഷി​ക മേ​ഖ​ല​യാ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ അ​വ​കാ​ശ​വാ​ദം.

28.78 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് 1964 ഹെ​ക്ട​ര്‍ സ്ഥ​ലം കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. അ​തേ​സ​മ​യം, നെ​ല്‍​കൃ​ഷി ഒ​രു ഹെ​ക്ട​റി​ല്‍ മാ​ത്രം സ്ഥ​ല​ത്ത് ഒ​തു​ങ്ങി. കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന 1.12 ഹെ​ക്ട​ര്‍ ത​രി​ശു​ഭൂ​മി​യു​ണ്ടെ​ന്നു ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​തി വി​ല​യി​രു​ത്തു​ന്നു​വെ​ങ്കി​ലും കൃ​ത്യ​ത​യോ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലാ​യെ​ന്ന​തും വാ​സ്ത​വം.

വ്യാ​പ​ക​മാ​യ നെ​ല്‍​പ്പാ​ടം നി​ക​ത്ത​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​യാ​ണെ​ന്നും കാ​ര്‍​ഷി​ക രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ തൃ​പ്തി​ക​ര​മ​ല്ലാ​യെ​ന്നും ന​ഗ​ര​സ​ഭ​യും സ​മ്മ​തി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ ര​ണ്ടു കൃ​ഷി​ഭ​വ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്നെ​യാ​ണ് ഇ​വി​ടു​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഈ ​കു​റ​വു​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത്. നെ​ല്‍​പ്പാ​ട​ങ്ങ​ള്‍ മ​ര​ച്ചീ​നി, വാ​ഴ, പ​ച്ച​ക്ക​റി മു​ത​ലാ​യ കൃ​ഷി​ക​ള്‍​ക്കു വ​ഴി​മാ​റി​യ കാ​ഴ്ച ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ​ല​യി​ട​ത്തും കാ​ണാ​നാ​വും.

കൃ​ഷി​ഭൂ​മി​യു​ടെ കാ​ര്‍​ഷി​കേ​ത​ര വി​നി​യോ​ഗം മാ​ത്ര​മ​ല്ല കൃ​ഷി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും ഈ ​മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് പ്ര​തി​സ​ന്ധി​യാ​ണെ​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ വാ​ദി​ക്കു​ന്നു. 2011 ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ ജ​ന​സം​ഖ്യ 74,312 ആ​ണ്. അ​ക്കൂ​ട്ട​ത്തി​ല്‍ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ 2,521 മാ​ത്രം. 2,254 പു​രു​ഷ​ന്മാ​രും 276 സ്ത്രീ​ക​ളും.

കൃ​ഷി ചെ​ല​വും ജ​ല​സേ​ച​ന ദൗ​ര്‍​ല​ഭ്യ​വു​മെ​ല്ലാം നെ​ല്‍​കൃ​ഷി​യു​ടെ തോ​ത് കു​റ​ഞ്ഞ​തി​ലെ മ​റ്റു ഘ​ട​ക​ങ്ങ​ളാ​ണ്. നെ​ല്‍​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക​ണ​മെ​ന്ന ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലാ​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

District News

വിദ്യാർഥികൾക്കു കൃഷിപാഠങ്ങൾ പകർന്ന് ഇവിടെയൊരു വിദ്യാലയം

നെ​യ്യാ​റ്റി​ന്‍​ക​ര : രാ​വി​ലെ എ​ട്ടേ​മു​ക്കാ​ലോ​ടെ കു​ട്ടി​ക്ക​ര്‍​ഷ​ക​ര്‍ വി​ദ്യാ​ല​യ​ത്തി​ലെ​ത്തും. അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​വ​രെ അ​വ​ര്‍ കൃ​ഷി പ​രി​പാ​ല​ന പ്ര​വൃ​ത്തി​ക​ളി​ല്‍ മു​ഴു​കും. വി​ള​വെ​ടു​പ്പി​ലും അ​വ​രു​ടെ സാ​ന്നി​ധ്യം സ​ജീ​വം. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ആ​ര്‍​സി എ​ല്‍​പി​എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​ല്ലാം കൃ​ഷി ഏ​റെ താ​ത്പ​ര്യ​മു​ള്ള​താ​യ​തി​നു പി​ന്നി​ല്‍ അ​വി​ടു​ത്തെ അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റും ആ​ത്മാ​ര്‍​ഥ​മാ​യ പ്രോ​ത്സാ​ഹ​ന​മു​ണ്ട്.

ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ര്യാ​പു​ര​ത്തി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ആ​ര്‍​സി എ​ല്‍​പി​എ​സ് ഏ​റെ പ​ഴ​ക്ക​മു​ള്ള വി​ദ്യാ​ല​യ​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൃ​ഷി​യോ​ടും കാ​ര്‍​ഷി​ക രം​ഗ​ത്തോ​ടും ഹൃ​ദ​യാ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ല​യ പ​രി​സ​ര​ത്തു​ത​ന്നെ പ​ച്ച​ക്ക​റി​ക്കൃ​ഷി ആ​രം​ഭി​ച്ച​ത്. പ​യ​ര്‍, ക​ത്തി​രി​ക്ക, വെ​ണ്ട​യ്ക്ക, വ​ഴു​ത​ന​ങ്ങ, വെ​ള്ള​രി​ക്ക, ത​ക്കാ​ളി, പ​ച്ച​മു​ള​ക് മു​ത​ലാ​യ​വ​യെ​ല്ലാം ഈ ​വി​ദ്യാ​ല​യ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ച്ച​ക്ക​റി പ​ര​മാ​വ​ധി കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്നു ല​ഭി​ക്കാ​റു​ണ്ടെ​ന്നു ഹെ​ഡ്മി​സ്ട്ര​സ് ഷാ​ജി​ത "ദീ​പി​ക' യോ​ട് പ​റ​ഞ്ഞു. കൂ​ടാ​തെ, കാ​ര​യ്ക്ക​യും നെ​ല്ലി​ക്ക​യും സു​ല​ഭം. ചെ​റി​യ തോ​തി​ല്‍ വാ​ഴ കൃ​ഷി​യും ചെ​യ്യു​ന്നു.

ചെ​ങ്ക​ല്‍ കൃ​ഷി ഭ​വ​നി​ല്‍ നി​ന്നു​മാ​ണു കൃ​ഷി​യി​ട​ത്തി​ലേ ക്കു​ള്ള പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും ല​ഭി​ച്ച​ത്. സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ര്‍​ഷി​ക​ക്ല​ബും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കൃ​ഷി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഈ ​ക്ല​ബി​നാ​ണെ​ങ്കി​ലും സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജ്ജ​മാ​ണ്. സ്കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​റോ​ബ​ര്‍​ട്ട് വി​ന്‍​സ​ന്‍റ് അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പി​ന്തു​ണ​യേ​കു​ന്നു.

പി​ടി​എ അം​ഗ​ങ്ങ​ളും സ്കൂ​ളി​ലെ പാ​ച​ക​ക്കാ​രി​യും വി​ദ്യാ​ര്‍​ഥി​ക​ളെ എ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റും ഉ​ള്‍​പ്പെ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ര്‍​ഷി​ക​സ്നേ​ഹ​ത്തി​ന് ക​രു​ത്തു പ​ക​രാ​ന്‍ നി​ര​വ​ധി സു​മ​ന​സ്സു​ക​ളു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്.

കോ​ഴി​ക്കാ​ര​വും ചാ​ണ​ക​പ്പൊ​ടി​യു​മൊ​ക്കെ യ​ഥാ​വി​ധി പ​ച്ച​ക്ക​റി വി​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ധ്യാ​പ​ക​രു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഈ ​വി​ദ്യാ​ല​യ​ത്തി​ലെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഓ​രോ വി​ദ്യാ​ര്‍​ഥി​യും മ​ണ്ണി​ന്‍റെ മ​ഹ​ത്വ​വും കൃ​ഷി​യു​ടെ ന​ന്മ​യും കൂ​ടി തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ് അ​ധ്യാ​പ​ക​ർ.

District News

ആറ്റുകാലിൽ പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കുന്നേരം 5.30 ന് ​ദേ​വി​യെ കാ​പ്പു​കെ​ട്ടി കു​ടി​യി​രു​ത്തു​ന്ന​തോ​ടെ​യാ​ണ് ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങാ​ണ് തോ​റ്റം പാ​ട്ട്. ചി​ല​പ്പ​തി​കാ​ര​ത്തി​ലെ ക​ണ്ണ​കി​യു​ടെ തോ​റ്റം പാ​ട്ടി​ലൂ​ടെ പ​റ​യും. ഓ​രോ ദി​വ​സ​വും പ​റ​യു​ന്ന ക​ഥാ​ഭാ​ഗ​വും അ​ത​ത് ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ളും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടതാ​ണ്. മാ​ര്‍​ച്ച് മൂന്നിനാണു പൊ​ങ്കാ​ല. ഉ​ച്ച​കഴിഞ്ഞു 2.15നാണു ​നി​വേ​ദ്യം. ഉ​ത്സ​വ​ത്തി​നു മു​മ്പു​ള്ള ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ​ര്‍​ശ​ന​ത്തി​ന് നീ​ണ്ട നിരയായിരു​ന്നു.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ക്ഷേ​ത്ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ദീ​പാ​ല​ംകൃത​മാ​യി​ട്ടു​ണ്ട്. ഉ​ത്സ​വം തു​ട​ങ്ങു​ന്ന​തോ​ടെ ഭ​ക്ത​ര്‍ നേ​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന വി​ള​ക്കു​കെ​ട്ടു​ക​ളും ക്ഷേ​ത്ര​ത്തി​ലെ​ത്തിച്ചേ​രും. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല ക​ല​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​യും തു​ട​ങ്ങി ക​ഴി​ഞ്ഞു.

പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മും മറ്റിതര വ​കു​പ്പു​ക​ളു​ടെ സം​വി​ധാ​ന​ങ്ങ​ളും ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് ത​യാ​റാ​യി. ഉ​ത്സ​വ​ത്തോ​ട​ന​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ രാ​ത്രി എട്ടിനു ​നി​ര്‍​വ​ഹി​ക്കും. മോ​ഹ​ന്‍​ലാ​ലി​ന് ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ അം​ബാ​പു​ര​സ്‌​കാ​ര​വും സ​മ​ര്‍​പ്പി​ക്കും.

ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു വേ​ദി​ക​ളി​ലാ​യി ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ഉ​ത്സ​വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗ​വും ചേ​ര്‍​ന്നി​രു​ന്നു.

ആ​റ്റു​കാ​ലിൽ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ഒ​ന്നാം ഉ​ത്സ​വ​ദി​ന​മാ​യ ഇന്നു രാ​വി​ലെ അ​ഞ്ചി​നു നി​ർ​മാ​ല്യ​ദ​ർ​ശ​നം, 5.30ന് ​അ​ഭി​ഷേ​കം, 6.05ന് ​ദീ​പാ​രാ​ധ​ന ന​ട​ക്കും.​ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട അ​ട​യ്ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നിനു ന​ട​തു​റ​ക്കും.

വൈകുന്നേരം 5.30നു ​കാ​പ്പ് കെ​ട്ടി​കു​ടി​യി​രു​ത്ത​ൽ, 6.45 ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി 7.15ന് ​ഭ​ഗ​വ​തി സേ​വ, ഒ​ൻ​പ​തി​ന് അ​ത്താ​ഴ​പൂ​ജ, 9.15ന് ​ദീ​പാ​രാ​ധ​ന, 9.30ന് ​അ​ത്താ​ഴ​ശ്രീ​ബ​ലി, 12ന് ​ദീ​പാ​രാ​ധ​ന​യും തു​ട​ർ​ന്നു പു​ല​ർ​ച്ചെ ഒ​ന്നി​ന് ന​ട അ​ട​യ്ക്കു​ക​യും ത​ചെ​യ്യും. ഇ​ന്ന് ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങാ​യ തോ​റ്റം​പാ​ട്ടും ഉണ്ടായിരിക്കും.

District News

നെ‌ടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് : ഡോ​ക്ട​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സംഭവിച്ചെന്ന് റി​പ്പോ​ർ​ട്ട്

നെ​ടു​മ​ങ്ങാ​ട്: പ്ര​സ​വ​ത്തി​ൽ ന​വ​ജാത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ​തി​രേ​യാ​ണ് റി​പ്പോ​ർ​ട്ട്.

സി​സേ​റി​യ​ൻ ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടെ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തെ തീ​രു​മാ​നം എ​ടു​ക്കാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണു ക​ണ്ടെ​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. 37 കാ​രി​യാ​യ നി​ര​ഞ്ജ​ന​ക്കാ​ണു കു​ഞ്ഞി​നെ ന​ഷ്ട​മാ​യ​ത്.

അ​മ്മ​ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും സി​സേ​റി​യ​ൻ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഡോ​ക്ട​ർ വൈ​കി. വാ​ക്വം ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണു സി​സേ​റി​യ​നി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. കു​ട്ടി​ക്കു വ​ള​ർ​ച്ച കു​റ​വാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​രോ​ഗ്യ​മ​ന്ത്രി​ക്കു കൈ​മാ​റും. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് നി​ര​ഞ്ജ​ന​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ വേ​ദ​ന തു​ട​ങ്ങി​യി​ട്ടും വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.​ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​രു മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീസ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു.

സി​സേ​റി​യ​നു പി​ന്നാ​ലെ വി​തു​ര മ​ണ​ലി ആ​ദി​വാ​സി ഊ​രി​ലെ ര​ഞ്ജ​ന കൃ​ഷ്ണ​യു​ടെ പെ​ൺ​കു​ഞ്ഞാ​ണു മ​രി​ച്ച​ത്. ഉ​ത്ത​ര​വാ​ദി​യാ​യ ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​യ്ദ​ലി കാ​യ്പ്പാ​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്.

District News

ആരോഗ്യമേഖലയിലുണ്ടായത് വലിയമാറ്റങ്ങൾ: മുഖ്യമന്ത്രി

നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്ന​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കുക​യാ​യി​രു​ന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

1293 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത​യു​ടെ ര​ണ്ടാം റീ​ച്ചി​ന്‍റെ നി​ർ​മാണോദ്ഘാ​ട​നം, മൂ​ന്നാം റീ​ച്ച് ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്യ​ൽ, 89.4 കോ​ടി രൂ​പ​യി​ൽജി​ല്ലാ ​ആ​ശു​പ​ത്രി​യി​ൽ ആ​റു​നി​ല​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം, 9.61 കോ​ടി ചെ​ല​വി​ൽ നി​ർ​മിച്ച ടൂ​റി​സം വ​കു​പ്പിന്‍റെ മോ​ട്ട​ൽ ആ​രാം ഉ​ദ്ഘാ​ട​നം, 2.95 കോ​ടി രൂ​പ​യ്ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് നി​ർ​മിക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

ക​ല്ലിം​ഗ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​നായി. മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നി​തി​ൻ അ​ഗ​ർ​വാ​ൾ, ഡോ.​ കെ.​ജെ. റീ​ന എന്നിവർ പ​ങ്കെ​ടു​ത്തു.

District News

പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍നി​ന്നു ബൈ​ക്ക് മോ​ഷ്ടിച്ച രണ്ടു യുവാക്കൾ‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: കോ​ട്ട​യ്ക്ക​കം രാ​ജ​ധാ​നി ബാ​റി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍നി​ന്ന് ബാ​ര്‍​ ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ചു ര​ണ്ടു​പേ​രെ ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. പാ​ല്‍​ക്കു​ള​ങ്ങ​ര മാ​ന​വ ന​ഗ​ര്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി (24), കോ​ട്ട​യം വൈ​ക്കം കൊ​ള്ളു​പു​ര​യ്ക്ക​ല്‍ ഹൗ​സി​ല്‍ ജി​നു ബേ​ബി (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി ബാ​റി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബൈക്കിന്‍റെ ലോ​ക്ക് പൊ​ട്ടി​ച്ച​ശേ​ഷം ഉ​രു​ട്ടി കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്ത് എ​ത്തി​ച്ചു. ജി​നു ബേ​ബി ഈ ​വാ​ഹ​ന​ത്തി​ന് 2500 രൂ​പ ന​ല്‍​കി​യ​ശേ​ഷം വാ​ഹ​ന​വു​മാ​യി സ്ഥ​ലം​വി​ട്ടു.

ജി​നു പി​ന്നീ​ട് വാ​ഹ​നം പൊ​ളി​ച്ച് യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ചു സൂ​ക്ഷി​ച്ച​ശേ​ഷം അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ ഒ​രു സ്‌​ക്രാ​പ് ക​ട​യി​ല്‍ 5000 രൂ​പ​യ് ക്കു വി​ല്‍​പ്പ​ന ന​ട​ത്തി. ജി​നു ബേ​ബി​ക്കെ​തി​രേ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഫോ​ര്‍​ട്ട് സി​ഐ എ​സ്.​ബി. പ്ര​വീ​ണ്‍, എ​സ്​ഐമാ​രാ​യ അ​നു എ​സ്. നാ​യ​ര്‍, സു​ജോ ജോ​ര്‍​ജ് ആ​ന്‍റ​ണി, എ​എ​സ്​ഐ സി​ജു​മോ​ന്‍, സി​പി​ഒ​മാ​രാ​യ സു​നി​ല്‍​കു​മാ​ര്‍, ഗി​രീ​ഷ്, ഷി​ബു എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

District News

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 25 ല​ക്ഷം രൂപയുടെ വെ​ട്ടി​പ്പ് : രണ്ട് ജീ​വ​ന​ക്കാ​ർക്കെതിരേ കേസെടുത്തു

ച​വ​റ: വ​നി​താ ജീ​വ​ന​ക്കാ​രി​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ചേ​ർ​ന്ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ​രാ​തി. ശ​ങ്ക​ര​മം​ഗ​ല​ത്തു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് ഇ​വ​ർ ല​ക്ഷ​ങ്ങ​ൾ വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബി​ല്ലിംഗ് സ്റ്റാ​ഫാ​യ വ​നി​താ ജീ​വ​ന​ക്കാ​രി​യ്ക്കും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പരാതിയെത്തുടർന്ന് ച​വ​റ സ്വ​ദേ​ശി​ക​ളാ​യ ആ​തി​ര​യ്ക്കും സ​ന്തോ​ഷി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ഉ​ട​മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ആ​തി​ര ഇ​വി​ടെ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ബി​ല്ലി​ംഗിൽ തി​രി​മ​റി ന​ട​ത്തി ശ​രാ​ശ​രി ഒ​രു ദി​വ​സം 2500 രൂ​പ വ​രെ​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബി​ൽ ആ​വ​ശ്യ​പ്പെ​ടാ​ത്ത ക​സ്റ്റ​മേ​ഴ്സി​നു ബി​ല്ല് ന​ൽ​കാ​തെ അ​ടി​ച്ച ബി​ല്ലു​ക​ൾ പി​ന്നീ​ട് കാൻ​സ​ൽ ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പെന്ന് പരാതിയിൽ പറയുന്നു.

ജീ​വ​ന​ക്കാ​രി​യു​ടെ ഇ​ട​പെ​ട​ലി​ൽ സം​ശ​യം തോ​ന്നി​യ ഉ​ട​മ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സി​സി​ടി​വി​യും ഒ​പ്പം സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്കും പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് വെ​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ്.

District News

ദൈ​വ​ദാ​സ​ൻ ജെ​റോം മ​രി​യ ഫെ​ർ​ണാ​ണ്ട​സിന്‍റെ സ​പ്ത​ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കമായി

കൊ​ല്ലം : കൊ​ല്ലം രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​നാ​യി​രു​ന്ന ദൈ​വ​ദാ​സ​ൻ ജെ​റോം മ​രി​യ ഫെ​ർ​ണാ​ണ്ട​സി െ ന്‍റ 34-ാംമ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം കൊ​ല്ലം രൂ​പ​ത സ​പ്ത​ദി​ന പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി െ ന്‍റ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം കൊ​ട്ടി​യം സെന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോ​മി​ലെ പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ചു. കൊ​ല്ലം രൂ​പ​ത​യി​ലെ മു​തി​ർ​ന്ന പു​രോ​ഹി​ത​ൻ മോ​ൺ. ജോ​ർ​ജ് മാ​ത്യു ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു.

കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ബൈ​ജു ജൂ​ലി​യ​ൻ, മോ​ൺ. ഹോ​റ​സ് വേ​ഗ​സ്, ഫാ. ​റ്റോ​മി ക​മാ​ൻ​സ്, എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ങ്ങ​ൾ ന​ട​ത്തി. ഇ​ന്ന് ജെ​റോം തി​രു​മേ​നി​യാ​ൽ സ്ഥാ​പി​ത​മാ​യ മി​ഷ​ന​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​യി​ന്‍റ് തെ​രേ​സാ​സിന്‍റെ ഉ​മ​യ​ന​ല്ലൂ​രി​ലെ ജ​ന​റ​ലേ​റ്റി​ൽ സ്മൃ​തി​ദീ​പം എ​ന്ന പ​രി​പാ​ടി​യും ദീ​പം തെ​ളി​യി​ക്ക​ലും ന​ട​ക്കും. തു​ട​ർ​ന്ന്, ബി​ഷ​പ്പ് ജെ​റോം അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​വും. നാ​ളെ ദൈ​വ​ദാ​സ​ൻ ജെ​റോം പി​താ​വി​നാ​ൽ സ്ഥാ​പി​ത​മാ​യ പു​ന​ലൂ​ർ സെ​യി​ന്‍റ്ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പു​ന​ലൂ​ർ രൂ​പ​താ അ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

25 ന് ​മാ​വേ​ലി​ക്ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഐസിഎ​സ് സ്കൂ​ളി​ൽ "ബി​ഷ​പ് ജെ​റോ​മും വി​ദ്യാ​ഭ്യാ​സ ദ​ർ​ശ​ന​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ കൊ​ല്ലം രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ റ​വ. ഡോ​ക്ട​ർ. സ്റ്റാ​ൻ​ലി റോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ജെ​റോ​മി െന്‍റ സ്വ​ർ​ഗീ​യ യാ​ത്രാ​ദി​ന​മാ​യ 26 ന് ​ഭൗ​തി​ക ശ​രീ​രം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ത​ല​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്ത്രീ​ഡ​ലി​ൽ രാ​വി​ലെ ഏ​ഴി​ന് സെ​യി​ന്‍റ് റാ​ഫേ​ൽ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സീ​യോ​നിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, ക​രു​ണ​യു​ടെ ജ​പ​മാ​ല, കു​രി​ശിന്‍റെ വ​ഴി എ​ന്നീ പ്രാ​ർ​ഥ​ന ശു​ശ്രു​ഷക​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ലം രൂ​പ​താ അ​ധ്യ​ക്ഷ​ൻ റവ.ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ക​ബ​റി​ട​ത്തി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​വും. 27 ന് ​കൊ​യി​ലോ​ൺ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​രി​ത്ര സെ​മി​നാ​ർ "ബി​ഷ​പ്പ് ജെ​റോ​മിന്‍റെ സാ​മൂ​ഹി​ക സേ​വ​ന ദ​ർ​ശ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കും. പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും കൊ​ല്ലം രൂ​പ​ത വൈ​ദി​ക​നു​മാ​യ ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി പ്ര​ഭാ​ഷ​ണം ന​ട​ത്തും.

28 ന് ​ദൈ​വ​ദാ​സ​ൻ ബി​ഷ​പ്‌ ജെ​റോ​മിന്‍റെ മാ​തൃ ഇ​ട​വ​ക​യാ​യ കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ്ണീ​സ് പ​ള്ളി​യി​ൽ രാ​വി​ലെ 6. 30ന് ​അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കും ശേ​ഷം ഒ​ൻ​പ​തി​ന് കൊ​ല്ലം രൂ​പ​ത കെ ​സി വൈ ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ അ​ല​ക്സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സസ് ക​ത്ത്രീ​ഡ​ലി​ലേ​ക്ക് ദൈ​വ​ദാ​സ​ൻ ജെ​റോം സ്മ​ര​ണ യാ​ത്ര ന​ട​ക്കും. യാ​ത്ര കൊ​ല്ലം രൂ​പ​ത പ്രോ​ക്യു​റേ​റ്റ​ർ ഫാ​ദ​ർ. ജോ​ളി എ​ബ്ര​ഹാം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ത​ല​ശേ​രി ഇ​ൻഫന്‍റ ്ജീ​സസ് ക​ത്തീ​ഡ്ര​ലി​ൽ സ്മ​ര​ണ​യാ​ത്ര​യെ രൂ​പ​ത ജു​ഡീ​ഷ്യ​ൽ വി​കാ​ർ ഫാ​ദ​ർ ക്രി​സ്റ്റ്ഫ​ർ ഹെ​ന്‍റി സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് സ​മാ​പ​ന സ​ന്ദേ​ശം എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ​ദ​ർ. ബി​നു തോ​മ​സ് ന​ൽ​കും. സ​പ്ത​ദി​ന പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും കൊ​ല്ലം രൂ​പ​ത ജ​ന​റ​ൽ മി​നി​സ്ട്രി കോ​ഡി​നേ​റ്റ​ർ ഫാ​ദ​ർ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ക്കും.

District News

ജാ​തി സെ​ൻ​സെ​സ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം : കെപിഎംഎ​സ് 

കു​ണ്ട​റ : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജാ​തി സെ​ൻ​സെ​സ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പ്രാതിനി​ധ്യം എ​ല്ലാ മേ​ഖ​ല​യി​ലും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കെ ​പി എം ​എ​സ് കു​ണ്ട​റ താ​ലൂ​ക്ക് യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​

എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന പ​ട്ടി​ക ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ഷം​തോ​റും ന​ൽ​കി​വ​രു​ന്ന സ്വ​ർ​ണമെ​ഡ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കു​ന്നി​ല്ല. ഈ ​സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഇ ഗ്രാ​ന്‍റും സ്കോ​ള​ർ​ഷി​പ്പും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​ന​റ​ൽ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ള​മ്പ​ള്ളൂ​ർ തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും തൃ​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച വ​ത്സ​ലാ സ​തീ​ശ​നെ​യും സ​രി​നി അ​നി​ലി​നെ​യും പി. ​സി. വി​ഷ്ണു​നാ​ഥ്‌ എം ​എ​ൽ എ ​ആ​ദ​രി​ച്ചു.

ലൈ​ജു പു​ന്ന​ത്ത​ടം, ആ​ന​ന്ദ് ബാ​ബു, സ​ന്തോ​ഷ് ത​ണ്ണി​ക്കോ​ട്, ദി​വാ​ക​ര​ൻ കാ​ഞ്ഞാ​വെ​ളി, പ്ര​ഭാ​ക​ര​ൻ പാ​ട്ട​മു​ക്ക്, ഓ​മ​ന​ക്കു​ട്ട​ൻ, പ്രീ​ത ചി​റ​യ​ടി, സു​ല​ജ, വ​സ​ന്ത​കു​മാ​രി, രെ​ജി​മോ​ൾ, വ​ത്സ​ല സ​തീ​ശ​ൻ, സ​രി​നി അ​നി​ൽ, ജി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

തീ ചീറ്റുന്ന വാഹനങ്ങളും ലംഘിക്കപ്പെടുന്ന റോഡ് നിയമങ്ങളും

കൊ​ല്ലം: ഒ​ന്ന​ല്ല,ര​ണ്ട​ല്ല... കൊ​ല്ല​ത്ത് തീ ​ചീറ്റുന്ന വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം. ച​വ​റ​യി​ലെ ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ന​ട​ത്തി​യ ഓ​ട്ടോ ഷോ​യി​ലാ​ണ് അ​വ​സാ​ന​മാ​യി തീചീറ്റുന്ന കാ​റു​ക​ൾ വ​ന്ന​ത്. ചീ​റി പാ​യു​ന്ന ബൈ​ക്കു​ക​ളും തീ​തു​പ്പു​ന്ന കാ​റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ഹ​ര​മാ​യി കാ​ണു​ന്ന​കാ​ലം. വാ​ഹ​ന​ങ്ങ​ളി​ല്‍ അ​പ​ക​ട​ര​മാ​യ ഒ​രു മാ​റ്റ​വും വ​രു​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും മേ​ള​ക​ളി​ലോ എ​ക്സ്പോ​ക​ളി​ലോ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും പാ​ടി​ല്ലെ​ന്നും എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്പോ​ൾ ത​ന്നെ​യാ​ണ് ഇതെല്ലാം നടക്കുന്നത്. അടുത്തിടെ കു​ണ്ട​റ​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ തീചീറ്റുന്ന കാ​ർ ഉ​പ​യോ​ഗി​ച്ച് വി​വാ​ഹ ആ​ഘോ​ഷം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ള​ജ് കാ​മ്പ​സി​ലും ഇത് ആ​വ​ർ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം തീ ​ചീറ്റുന്ന മ​റ്റൊ​രു കാ​ർ എം​വി​ഡി പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ല്ലം കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​രി​ല്‍ തീ ​തു​പ്പി നി​ര​ത്തി​ല്‍ ഭീ​തി സൃ​ഷ്ടി​ച്ച കാ​റാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ പു​ക കു​ഴ​ല്‍ വ​ഴി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ തീ ​തു​പ്പു​ന്ന കാ​ര്‍ വ​ർ​ക്ക്‌​ഷോ​പ്പി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. രൂ​പ​മാ​റ്റം വ​രു​ത്തി പു​തി​യ നി​റ​മ​ടി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല​ട​ക്കം ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​രുന്നു. വാ​ഹ​നം സ്റ്റാ​ര്‍​ട്ടാ​ക്കു​മ്പോ​ഴും റെയിസ്് ചെ​യ്യു​മ്പോ​ഴും പു​ക​കു​ഴ​ല്‍ വ​ഴി തീ ​തു​പ്പു​ന്നു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ത്തെ ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വ​ന്ന​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​യി​രു​ന്നു ഇ​ത്.

ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി. ഇ​തോ​ടെ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് കാ​ര്‍ ക​ണ്ടെ​ത്താ​ന്‍ പ​ര​ക്കം പാ​ഞ്ഞു.
നി​ര​ത്തു​ക​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​ക​ളു​മാ​യി ചീ​റി​പ്പാ​യു​ന്ന​തും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും ത​ട​യാ​ൻ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. ഓ​പ്പ​റേ​ഷ​ൻ ബൈ​ക്ക് സ്റ്റ​ണ്ട്പോ​ലു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ, ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യും അ​മി​ത​വേ​ഗ​ത​യി​ലും പോ​കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ട്.

രൂ​പ​മാ​റ്റം നി​യ​മ​ലം​ഘ​നം

വാ​ഹ​ന​ങ്ങ​ളി​ലെ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ ന​മ്മു​ടെ രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നി​രി​ക്കെ അ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​മ്പോ​ൾ അ​തി​നെ​തി​രെ ത​ക്ക​താ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള​ളു​ന്നു​ണ്ടെ​ങ്കി​ലും ഈ ​പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്നു​ണ്ട്.

കാ​ർ നീ​ന്ത​ൽ​ക്കു​ളം

കാ​റി​ൽ നീ​ന്ത​ൽ​ക്കു​ളം ഒ​രു​ക്കി റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത വ്ലോ​ഗ​റെ കേ​ര​ളം ക​ണ്ട​താ​ണ്. എ​ന്ത് ചെ​യ്താ​ലും പ്ര​ശ്ന​മി​ല്ലെ​ന്ന ധാ​ര​ണ​യാ​ണി​ത്. കൂ​ടാ​തെ കാ​ഴ്ച​ക്കാ​രെ സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്. നി​യ​മ​ങ്ങ​ളെ കു​റി​ച്ച് അ​റി​വി​ല്ലാ​യ്മ​യും കൂ​ടെ​യു​ണ്ട‌്. ഇ​യാ​ളെ പി​ടി​ച്ചു മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ശി​ക്ഷ​യും കൊ​ടു​ത്തി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ന​ദ്ധ സേ​വ​നം ചെ​യ്യി​ച്ചു.

കാ​റി​നു​ മു​ക​ളി​ൽ യാ​ത്ര

കൊ​ടു​വ​ള്ളി​യി​ൽ കാ​റി​നു​മു​ക​ളി​ൽ കു​ട്ടി​ക​ളെ ക​യ​റ്റി​യി​രു​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വിം​ഗ് ന​ട​ത്തി​യ​ത് പി​ടി​കൂ​ടി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ കു​ന്ദ​മം​ഗ​ല​ത്താ​ണ് സ​ൺ റൂ​ഫി​ന് മു​ക​ളി​ൽ മൂ​ന്നു​കു​ട്ടി​ക​ളെ ക​യ​റ്റി​യി​രു​ത്തി​യാ​ണ് പി​താ​വ് അ​തി​വേ​ഗം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കാ​റോ​ടി​ച്ച​ത്. മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​ക്ക​ൾ കാ​റി​നു​മു​ക​ളി​ലും ഡോ​ർ തു​റ​ന്നു പി​ടി​ച്ചു അ​പ​ക​ട​ക​ര​മാ​യി ക​യ​റി നി​ന്നും അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. പി​ടി​കൂ​ടാ​റു​മു​ണ്ട്. കു​ട്ടി​ക​ളെ കൊ​ണ്ടു കാ​ർ ഓ​ടി​പ്പി​ക്കു​ന്ന​തും കു​ട്ടി​ക​ളെ ബോ​ണ​റ്റി​ലി​രു​ത്തി ഡ്രൈ​വ​സ് ചെ​യ്യു​ന്ന​തും കേ​ര​ള​ത്തി​ൽ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്നു.

ഹൈ​ക്കോ​ട​തി വി​ധി

വാ​ഹ​ന​ങ്ങ​ൾ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി വി​ധി ത​ന്നെ നി​ല​വി​ലു​ണ്ട്. വാ​ഹ​ന​ത്തി​ൽ വ​രു​ത്തു​ന്ന ഓ​രോ രൂ​പ​മാ​റ്റ​ത്തി​ന് 5000 രൂ​പ പി​ഴ​യി​ടാ​ക്കാ​മെ​ന്നാ​ണ് കോ​ട​തി വി​ധി​യു​ള്ള​ത്. ഡ്രൈ​വ​ർ കാ​ബി​നി​ലി​രു​ന്ന് വീഡി​യോ പ​ക​ർ​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വീഡി​യോ പ​ക​ർ​ത്തു​ന്ന​തു ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ തെ​റ്റി​ക്കും എ​ന്ന​തി​നാ​ലാ​ണ് ഇ​ത്. വാ​ഹ​ന​ങ്ങ​ൾ രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും അ​ധി​ക എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളും മ​റ്റും ഫി​റ്റ് ചെ​യ്യു​ക​യും ഈ ​വീഡി​യോ​ക​ൾ യു​ട്യൂ​ബി​ല​ട​ക്കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന വ്ലോ​ഗ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

റോ​ഡ് സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വി​ധം വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ ലൈ​സ​ൻ​സും വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്കും റ​ദ്ദാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ രൂ​പ​മാ​റ്റം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 190 (2) വ​കു​പ്പു പ്ര​കാ​രം സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മൂ​ക്കി​നു​ താ​ഴെ നി​യ​മ​ലം​ഘ​നം

ലൈ​സ​ൻ​സ് കൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ നി​യ​മ​ലം​ഘ​ന​ത്തി​നു കൂ​ട്ടു​നി​ന്നാ​ൽ ആ​രെ​യാ​ണ് കു​റ്റം പ​റ​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ലൈ​സ​ൻ​സി​നു മു​ന്പു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന് എ​ത്തു​ന്ന അ​പേ​ക്ഷ​ക​ർ ഭൂ​രി​പ​ക്ഷ​വും ബൈ​ക്കി​ലോ സ്കൂ​ട്ട​റി​ലാ​ണ് കൊ​ല്ല​ത്ത് എത്തുന്നത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബോ​ധ​വ​ത്​കര​ണം ക​ഴി​യു​ന്പോ​ൾ ഇ​വ​ർ ഓ​ടി​ച്ചു​കൊ​ണ്ടു പോ​കു​ന്നു. അ​പ്പോ​ഴും ഒ​രു സം​ശ​യം മാ​ത്രം നാ​ട്ടു​കാ​ർ​ക്ക് ബാ​ക്കി​യാ​കു​ന്നു. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​ ഇ​വ​രെ​ല്ലാം എ​ങ്ങ​നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചു വ​രു​ന്ന​ത്.

എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ​ക്ക് ഈ ​സ്ഥാ​പ​ന​ത്തി​ൽ​ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​പ്പം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. ലേ​ണേ​ഴ്സ് ഉ​ണ്ടെ​ങ്കി​ൽ എ​ൽ ചി​ഹ്ന​മെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ കാ​ണി​ല്ലേ. അ​പ്പോ​ൾ ഇ​വി​ടെ കു​റ​ച്ചു കാ​ശ് അ​ട​ച്ചു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്ലാ​സും ക​ഴി​യു​ന്പോ​ൾ എ​ല്ലാം ശ​രി​യാ​കു​മോ. ഇ​തെ​ല്ലാം ഒ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ആ​ർ​ക്കാ​ണ് ക​ഴി​യു​ന്ന​ത്.

District News

കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ അ​വ​സാ​നഘ​ട്ട​ത്തി​ൽ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രത്തു​ക നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​വ​രി​ൽ ആ​ക്ഷേ​പം സ​മ​ർ​പ്പി​ച്ച​വ​ർ​ക്കു​ള്ള ഹി​യ​റിം​ഗ് ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും.

ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ, മ​ര​ങ്ങ​ൾ, കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല നി​ർ​ണ​യം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി െ ന്‍റ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ഭൂ​മി​യു​ടെ​യും ന​ഷ്ട​പ​രി​ഹാ​ര തു​ക നി​ശ്ച​യി​ക്കും. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ളെ വി​വി​ധ റീ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ആ​ദ്യ ബാ​ച്ച് ആ​ളു​ക​ൾ​ക്ക് ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​കും.

കൊ​ട്ടാ​ര​ക്ക​ര നി​വാ​സി​ക​ളു​ടെ​യും കൊ​ട്ടാ​ര​ക്ക​ര വ​ഴി ക​ടന്നു​പോ​കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ​യും യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന സു​പ്ര​ധാ​ന പ​ദ്ധ​തി​യി​ലെ മ​റ്റൊ​രു നി​ര്‍​ണാ​യ​ക ഘ​ട്ടം​കൂ​ടി പി​ന്നി​ടു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള 11(1) വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ജ​നു​വ​രി 13-നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​താ​ഗ​ത കു​രു​ക്കു​കൊ​ണ്ട് വ​ല​യു​ന്ന കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി മാ​റു​ന്ന ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തിന്‍റെ സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര, മൈ​ലം വി​ല്ലേ​ജു​ക​ളി​ലാ​യി 6.2432 ഹെ​ക്ട​ര്‍ (15.5 ഏ​ക്ക​ര്‍) സ്ഥ​ല​മാ​ണ് ബൈ​പാ​സി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ബൈ​പാ​സിന്‍റെ നാ​ള്‍​വ​ഴി​ക​ള്‍

കൊല്ലം: 2022 ലാ​ണ് കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് പ​ദ്ധ​തി രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്ന് കി​ഫ്ബി വ​ഴി ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി 110 കോ​ടി രൂ​പ അ​നു​വ​ദി​പ്പി​ച്ചു.​കൊ​ട്ടാ​ര​ക്ക​ര -തി​രു​വ​ന​ന്ത​പു​രം എം​സി റോ​ഡി​ല്‍ ലോ​വ​ര്‍ ക​രി​ക്ക​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച്, പു​ല​മ​ണി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ മേ​ല്‍​പ്പാ​ത​യാ​യി എ​ത്തി, ഗോ​വി​ന്ദ​മം​ഗ​ലം റോ​ഡി​ലൂ​ടെ മൈ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം എം​സി റോ​ഡി​ല്‍ ചേ​രു​ന്ന നി​ല​യി​ല്‍ നാ​ലു​വ​രി പാ​ത​യാ​യാ​ണ് ബൈ​പാ​സ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണ് ബൈ​പാ​സ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല.

ബൈ​പാ​സിന്‍റെ ആ​കെ നീ​ളം 2.8 കി​ലോ മീ​റ്റ​റാ​ണ്. അ​തി​ല്‍ 1.6 കി​ലോ മീ​റ്റ​ർ റോ​ഡും 1.2 കി​ലോ മീ​റ്റ​ർ നീ​ള​മു​ള്ള ഫ്ളൈ ​ഓ​വ​റും ഉ​ള്‍​പ്പെ​ടു​ന്നു. റോ​ഡി െ ന്‍റ വീ​തി 23 മീ​റ്റ​റും ഫ്ളൈ ​ഓ​വ​റി െ ന്‍റ വീ​തി 20 മീ​റ്റ​റു​മാ​ണ്. 2023 ഫെ​ബ്രു​വ​രി 27 ന് ​ചേ​ര്‍​ന്ന കി​ഫ്ബി​യു​ടെ 45 -ാമ​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ബൈ​പാ​സ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കെ​ആ​ര്‍​എ​ഫ്ബി സ​മ​ര്‍​പ്പി​ച്ച 110.35 കോ​ടി രൂ​പ​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര, മൈ​ലം വി​ല്ലേ​ജു​ക​ളി​ല്‍​നി​ന്നും ബൈ​പാ​സി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് 2024 ഡി​സം​ബ​ർ 17 ന് ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി 2024 ഡി​സം​ബ​ർ 26 ന് ​ക​ള​മ​ശേ​രി രാ​ജ​ഗി​രി ഔ​ട്ട് റീ​ച്ച് എ​ന്ന സ്ഥാ​പ​ന​ത്തെ നി​യോ​ഗി​ച്ചു.2025 മെ​യ് 18 ന് ​സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​ന്‍, പു​ന​ര​ധി​വാ​സ വി​ദ​ഗ്ധ​ന്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ദ്ധ​സ​മി​തി ഈ ​റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച് ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

2026 മാ​ര്‍​ച്ചി​ല്‍ ത​ന്നെ ഈ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2027ഓ​ടെ കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

 

District News

യു​വ​തി​യെ തീ​കൊ​ളു​ത്തിക്കൊന്ന​ കേ​സി​ൽ അ​മ്മ​യ്ക്കും മ​ക​നും ജീ​വ​പ​ര്യ​ന്തം തടവ്

നെ​ടു​മ​ങ്ങാ​ട്: പ​തി​നൊ​ന്നു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് യു​വ​തി​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ന്ന​ കേ​സി​ൽ അ​മ്മ​യ്ക്കും മ​ക​നും ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. പാ​ങ്ങോ​ട് പ​ഴ​വി​ള അ​പ്പൂ​പ്പ​ൻ​പാ​റ സ്വ​ദേ​ശി സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പാ​ങ്ങോ​ട് ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി​നി റാ​ഹി​ല ബീ​വി​യും മ​ക​ൻ സാ​ഗ​റു​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. നെ​ടു​മ​ങ്ങാ​ട് എ​സ്‌​സി/​എ​സ് ടി ​കോ​ട​തി ജ​ഡ്ജി ഷാ​ജ​ഹാ​നാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ഇ​രു​പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്നു വെ​ള്ളി​യാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

2016 ഡി​സം​ബ​ർ ഒ​ന്പ​തി​നു രാ​ത്രി പ​ത്തോ​ടെ​യാ​യാ​യി​രു​ന്നു സം​ഭ​വം. റാ​ഹി​ല ബീ​വി​യു​ടെ മ​റ്റൊ​രു മ​ക​ൻ സാ​ജ​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നെ​യാ​ണ് ഇ​വ​രു​ടെ മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് തീ​ക്കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​റ്റൊ​രു​വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സി​ന്ധു​വി​നെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യാ​ണു പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്തി​യ​ത്. പ​തി​നൊ​ന്നു വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് സി​ന്ധു​വി​ന്‍റെ ദേ​ഹ​ത്തേ​ക്കു റാ​ഹി​ല​ബീ​വി മ​ണ്ണെ​ണ്ണ​യൊ​ഴി​ക്കു​ക​യും ഇ​വ​രു​ടെ മ​ക​നും സാ​ജ​ന്‍റെ സ​ഹോ​ദ​രു​മാ​യ സാ​ഗ​ർ തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ സി​ന്ധു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ പി​റ്റേ ദി​വ​സം മ​രി​ച്ചു. പ​രി​സ​ര​വാ​സി​ക​ളാ​യ ദൃ​സാ​ക്ഷി​ക​ളും സി​ന്ധു​വി​ന്‍റെ മ​ക​ളു​മാ​യി​രു​ന്നു കേ​സി​ലെ സാ​ക്ഷി​ക​ൾ. മ​ക​ൾ ഒ​ഴി​ച്ചു​ള്ള സാ​ക്ഷി​ക​ളൊ​ക്കെ പി​ന്നീ​ട് കൂ​റു​മാ​റി. പാ​ങ്ങോ​ട് പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​ആ​ർ. സ​ന്ദീ​പും പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ശാ​സ്ത​മം​ഗ​ലം അ​ജി​ത്തും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

District News

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി : മ​ന്ത്രി പി.പ്ര​സാ​ദ്

കൊ​ല്ലം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ ലോ​ക ബാ​ങ്കി െന്‍റ സ​ഹാ​യ​ത്തോ​ടെ കേ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കാ​ർ​ഷി​കോ​ത്സ​വം - ഹ​രി​തം 2026 െ ന്‍റ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി െ ന്‍റ ഉ​ദ്ഘാ​ട​നം പു​ല​മ​ൺ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ സെ​ന്‍റ​റി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

സം​സ്ഥാ​ന​ത്തെ 1074 കൃ​ഷി​ഭ​വ​നി​ക​ളി​ലൂ​ടെ ക​ർ​ഷ​ക​രി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന 4000 കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ 'കേ​ര​ള ഗ്രോ' ​ബ്രാ​ൻ​ഡി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല 15 വി​ത്തി​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ പ​ഴം - പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​നം ആ​റ് ല​ക്ഷം ട​ണ്ണി​ൽ നി​ന്ന് 19.6 ല​ക്ഷം ട​ണ്ണാ​യി ഉ​യ​ർ​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. കാ​ർ​ഷി​കോ​ത്സ​വ​ത്തി െ ന്‍റ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ല​താ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ർ. അ​രു​ൺ ബാ​ബു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജി. ​സ​ര​സ്വ​തി, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത ഗോ​പ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ആ​ർ. ര​മേ​ഷ്, ഡി. ​രാ​മ​കൃ​ഷ്ണ​പി​ള്ള, വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

ആ​ദ്യമ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടാ​യി ദേ​ശീ​യപാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡ്

കൊ​ട്ടി​യം:​ ആ​ദ്യ വേ​ന​ൽ മ​ഴ​യി​ൽ ത​ന്നെ ദേ​ശീ​യ പാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ടാ​യി. സ​ർ​വീ​സ് റോ​ഡു​ക​ളും അ​ണ്ട​ർ പാ​സേ​ജു​ക​ളി​ലും വെ​ള്ളം കെ​ട്ടി കി​ട​ന്നതോടെ വാ​ഹ​ന യാ​ത്ര ദു​സ​ഹ​മാ​യി. സ്കൂ​ട്ട​റു​ക​ളു​ടെ​യും ഓട്ടോറിക്ഷക​ളു​ടെ​യും എൻജിനു​ക​ളി​ൽ വെ​ള്ളം ക​യ​റി.

കൊ​ട്ടി​യം മു​ത​ൽ പാ​രി​പ്പ​ള്ളി വ​രെ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ സ​ർ​വീ​സ് റോ​ഡു​ക​ൾ വെ​ള്ളം കൊ​ണ്ട് നി​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പെ​യ്ത മ​ഴ​യി​ലാ​ണ് സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വെ​ള്ളം പൊ​ങ്ങി​യ​ത്. കൊ​ട്ടി​യം കിം​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​വും പ​റ​ക്കു​ളം ന്യൂ ​രാ​ജ​സ്ഥാ​ൻ മാ​ർ​ബി​ളി​ന് സ​മീ​പ​വും ആ​ണ് വെ​ള്ളം അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ച്ചു പൊ​ങ്ങി​യ​ത്. ചാ​ത്ത​ന്നൂ​ർ, തി​രു​മു​ക്ക് , ക​ല്ലു​വാ​തു​ക്ക​ൽ, പാ​രി​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ പെ​യ്ത​തോ​ടെ ദ​യ​നീ​യാ​വ​സ്ഥ​യാ​യി. ഉ​യ​ര​പ്പാ​ത​യി​ലെ വെ​ള്ളം ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി മ​ൺ​മ​തി​ലി​ൽ താ​ഴേ​ക്ക് വ​ച്ചി​രി​ക്കു​ന്ന പൈ​പ്പു​ക​ളി​ലൂ​ടെ സ​ർ​വീ​സ് റോ​ഡി​ലേ​ക്കാ​ണ് വീ​ഴു​ന്ന​ത്.

പ​റ​ക്കു​ള​ത്ത് ആ​ർഇ​ വാ​ളിന്‍റെ വി​ട​വു​ക​ളി​ലൂ​ടെ വെ​ള്ളം പു​റ​ത്തേ​ക്കും ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. കൊ​ട്ടി​യ​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​വും ആ​ർ​ഇ വാ​ളി​ലൂ​ടെ വെ​ള്ളം റോ​ഡി​ലേ​ക്ക് വീ​ഴു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും പൊ​തു ജ​ന​ങ്ങ​ൾ മേ​ൽ​പ​ല​ത്തി​ൽ വ​ലി​യ വി​ള്ള​ലു​ക​ൾ അ​ധി​കൃ​ത​രെ ചൂ​ണ്ടി കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ള്ള​ൽ ക​ണ്ട സ്ഥ​ല​ങ്ങ​ൾ ക​രാ​ർ ക​മ്പ​നി ടാ​ർ ഇ​ട്ടു അ​ട​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി വെ​ള്ള​കെ​ട്ടു​ണ്ടാ​യാ​ൽ എ​ച്ച്പി പ​മ്പി​നു സ​മീ​പ​വും പ​റ​ക്കു​ള​ത്തും മൈ​ല​ക്കാ​ടി​ന് സ​മാ​ന​മാ​യ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

തു​ട​ർ​ന്നു വ​രു​ന്ന വ​ലി​യ ശ​ക്ത​മാ​യ മ​ഴ​ക്ക് മു​മ്പ് ഓ​ട​ക​ളു​ടെ പു​നക്ര​മീ​ക​ര​ണം ന​ട​ത്തി വെ​ള്ള​കെ​ട്ടി​ൽ നി​ന്നും ഗതാ​ഗ​ത കു​ടു​ക്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് റൈ​സിം​ഗ് കൊ​ട്ടി​യം പ്ര​സി​ഡ​ന്‍റ് ആ​ലോ​ഷി​യോ​സ് റോ​സാ​റി​യോ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ആ​ധാ​രം എ​ന്നി​വ​ർ നി​ർ​മാ​ണ ക​മ്പ​നി അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വീ​സ് റോ​ഡി​ൽ ഓ​ട​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​വി​ലു​ണ്ട്.

District News

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പാ​രി​പ്പ​ള്ളി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​രി​പ്പ​ള്ളി കോ​ട്ട​ക്കേ​റം തെ​റ്റി​ക്കു​ഴി ആ​ശാ​രി​വി​ള വീ​ട്ടി​ല്‍ ഗോ​കു​ല്‍ ജി. ​നാ​ഥ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​രി​പ്പ​ള്ളി പോ​ലീ​സും ചാ​ത്ത​ന്നൂ​ര്‍ എ​സി​പി അ​നു​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ് ഡി​വി​ഷ​ന്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും പാ​രി​പ്പ​ള്ളി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗി​രീ​ഷ്, എ​സ് ഐ ​സാ​യി​സേ​ന​ൻ എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പാ​രി​പ്പ​ള്ളി തെ​റ്റി​ക്കു​ഴി​യി​ല്‍ നി​ന്നും 1.02 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഗോ​കു​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

പ്ര​തി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് യു​വാ​ക്ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി ല​ഹ​രി കേ​സു​ക​ള്‍ ചാ​ത്ത​ന്നൂ​ര്‍ സ​ബ്ഡി​വി​ഷ​നി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ല​വി​ലു​ണ്ട്.

District News

ക​ണ്ട​ൽ​ക്കാ​ട്ടി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി വിദ്യാർഥികൾ

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ള​ജി​ലെ ജൈ​വ​വൈ​വി​ധ്യ ക്ല​ബി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ കാ​വ​നാ​ട് മേ​രി ലാ​ൻ​ഡ് ക​ണ്ട​ൽ​ക്കാ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ജൈ​വ​വൈ​വി​ധ്യ ക്ല​ബ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ നി​ഷാ വി.​എ​സ് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഡ​ബ്ലി​യു ഡ​ബ്ലി​യു ഇ​ന്ത്യ വോ​ള​ണ്ടി​യ​റു​മാ​യ ടി.​പ്രീ​തി, ക്ല​ബ് അം​ഗ​ങ്ങ​ൾ ആ​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പി​ക ഡോ. ​ആ​ർ.​ദി​വ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ർ​പ്പെ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഈ ​മൂ​ല്യ​ബോ​ധം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് കേ​ര​ള ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി െന്‍റ കീ​ഴി​ൽ ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ള​ജി െ ന്‍റ ജൈ​വ​വൈ​വി​ധ്യ ക്ല​ബ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തെ​ന്ന് ജൈ​വ​വൈ​വി​ധ്യ ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

District News

പൊതുസമൂഹത്തെ നിയന്ത്രിക്കുന്നത് മാ​ധ്യ​മ​ങ്ങ​ൾ: മേ​യ​ർ എ.​കെ. ഹ​ഫീ​സ് 

കൊ​ല്ലം: അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം മാ​ത്ര​മ​ല്ല, പൊ​തു​സ​മൂ​ഹ​ത്തിന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തു പോ​ലും മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നു മേ​യ​ർ എ.​കെ ഹ​ഫീ​സ്. സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി െ ന്‍റ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ഹ​ഫീ​സ്.​

സ​മ്മേ​ള​നം എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​ൻ, കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സാം, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി വി​ജ​യ കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​ന്ദ​രേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ധീ​ശ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം.​എ മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

കൊ​ല്ലം സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​നും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. കെ ​ബേ​ബി​സ​ൺ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി, ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി, ഡി. ​ഗീ​താ കൃ​ഷ്ണ​ൻ, എം. ​മാ​ത്യൂ​സ്, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്. ച​ന്ദ്ര​ൻ, ഹേ​മ​ന്ദ് കു​മാ​ർ, സ്യ​മ​ന്ത​ഭ​ദ്ര​ൻ, എ​ൻ. ജ​യ​പ്ര​കാ​ശ്, നി​സാ​മു​ദ്ദീ​ൻ, ബി. ​ച​ന്ദ്ര​മോ​ഹ​ൻ, പ്ര​ദീ​പ് ആ​ശ്രാ​മം, പി.​ജി സ​ലീം കു​മാ​ർ, അ​ഡ്വ. വി​നോ​ദ് ജി ​അ​മ്മ വീ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീസി​ലേ​ക്ക് മ​ഹി​ളാ മോ​ർ​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച്

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തെ മ​ദ്യാ​ല​യ​മാ​ക്കാ​ൻ ബാ​ർ ഉ​ട​മ​ക​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ല്ലാ ഒ​ത്താ​ശ​യും ന​ൽ​കു​ന്ന​തി െ ന്‍റ ഭാ​ഗ​മാ​ണ് ബാ​ർ സ​മ​യം നീ​ട്ടി കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. പി.അ​ഞ്ജ​ന.

ബാ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ബി​ജെ​പി ഈ​സ്റ്റ്‌ ജി​ല്ലാ മ​ഹി​ളാ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന മ​ന്ത്രി​യു​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഓ​ഫീസി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ​ബി​ജെ​പി ഈ​സ്റ്റ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദ് അ​ധ്യ​ക്ഷ​യാ​യി. മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി നേ​താ​വ് പ്ര​സ​ന്ന ശ്രീ​ഭ​ദ്ര,

മ​ഹി​ളാ മോ​ർ​ച്ച കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മ്യ, നെ​ടു​വ​ത്തൂ​ർ പ്ര​സി​ഡ​ന്‍റ് സീ​മ, ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ആ​ർ. അ​രു​ൺ പ​ട്ടാ​ഴി, അ​ഡ്വ. വ​യ​ക്ക​ൽ സോ​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ അ​രു​ൺ കാ​ടാം​കു​ളം, കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര, നെ​ടു​വ​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​നി​വാ​സ​ൻ, ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജ​ന​വാ​സ മേ​ഖ​ല​യി​ലെ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​നെ​തി​രേ സ​മ​രപ്ര​ഖ്യാ​പ​നം

എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് പ​ദ്ധ​തി ആ​രം​ഭി​ച്ചാ​ൽ ജനങ്ങൾ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​ര രം​ഗ​ത്തേക്ക്

മ​ല​പ്പു​റം: പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​റ​വ​ങ്ക​ര - അ​രി​ന്പ്ര റോ​ഡി​ൽ മൈ​ലാ​ടി​ക്കും ചെ​റു​വെ​ള്ളൂ​രി​നു​മി​ട​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന സ്വ​കാ​ര്യ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​നെ​തി​രേ നാ​ട്ടു​കാ​ർ സ​മ​രരം​ഗ​ത്തേ​ക്ക്. വ​രാ​നി​രി​ക്കു​ന്ന വ​ൻ​കി​ട പ​ദ്ധ​തി ജ​ന​വാ​സ പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മ​രസ​മി​തി സ​മ​രപ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

അ​റ​വ​ങ്ക​ര ചെ​റു​വെ​ള്ളൂ​ർ മ​ദ്ര​സ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ണ്‍​വ​ൻ​ഷ​നി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ മൈ​ലാ​ടി മ​ല​യോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ആ​രം​ഭി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​മു​റി മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യു​ള്ള മ​ലി​നജ​ലം ട​ങ്ക​ർ ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് സം​സ്ക്ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ മ​ലി​നജ​ലം സം​സ്ക​രി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി സ്വ​കാ​ര്യ ഭൂ​മി​യി​ൽ പ്ര​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​ഞ്ചെ​രു​വി​ൽ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് വെ​ട്ടി​യാ​ണ് പ്ലാ​ന്‍റി​ന് സ്ഥ​ല​മൊ​രു​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​റ​ഞ്ഞു. ജ​ന​വാ​സ പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ മ​ലി​നജ​ലം കൊ​ണ്ടു​വ​ന്ന് സം​സ്ക​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ മ​ലി​ന​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​മൊ​രു പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രസ​മി​തി ജി​ല്ലാ ക​ള​ക്‌ട​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ജി​യോ​ള​ജി വി​ഭാ​ഗം, പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​ര രം​ഗ​ത്തി​റ​ങ്ങാ​ൻ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ തീ​രു​മാ​ന​മാ​യി. കെ.​പി. ഉ​ണ്ണീ​തു​ഹാ​ജി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ​ന​യ്ക്ക​ൽ ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. സ​ലീം സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, പ​റാ​ഞ്ചേ​രി അ​ബ്ദു​ൾ ഹ​മീ​ദ്, പി. ​അ​ബ്ദു​റ​ഹ് മാ​ൻ, പി. ​രാം​ദാ​സ്, വി.​പി. സു​മ​യ്യ, ഗ​ഫൂ​ർ പ​ടീ​കു​ത്ത്, ഷു​ഹൈ​ബ്, കു​ഞ്ഞി​മാ​ൻ മൈ​ലാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വി.​എ​സ്. ജോ​യ് സ്ഥാ​നാ​ർ​ഥി​യാ​കു​മോ? രാ​ഷ്ട്രീയ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച സ​ജീ​വം

നി​ല​മ്പൂർ: ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ഇ​ക്കു​റി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മോ? നി​ല​ന്പൂ​രി​ൽ രാ​ഷ‌്ട്രീ​യ ച​ർ​ച്ച മു​റു​കു​ന്നു. കോ​ണ്‍​ഗ്ര​സ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ പാ​ല​ക്കാ​ട്ടെ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​യും ഒ​ഴി​കേ എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും സീ​റ്റ് ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ച​ർ​ച്ച സ​ജീ​വ​മാ​യ​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​ന് ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്. കെ​പി​പി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി.​ അ​നി​ൽ​കു​മാ​റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും.
ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​ല​ന്പൂ​രി​ലും എ.​പി.​അ​നി​ൽ​കു​മാ​ർ വ​ണ്ടൂ​രി​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​ടെ ആ​ദ്യ ലി​സ്റ്റി​ൽ ത​ന്നെ ഇ​രു​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.

കോ​ണ്‍​ഗ്ര​സി​ന് ജി​ല്ല​യി​ൽ മ​ത്സ​രി​ക്കാ​ൻ നാ​ല് സീ​റ്റു​ക​ളാ​ണ് ല​ഭി​ക്കു​ക. പൊ​ന്നാ​നി​യി​ലും ത​വ​നൂ​രി​ലും എ​ൽ​ഡി​എ​ഫ് കു​റ​ച്ചുകാ​ല​മാ​യി സ്ഥി​രം ജ​യി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് പൊ​ന്നാ​നി​യി​ലും ത​വ​നൂ​രി​ലും മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

മു​സ്‌ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​ന്പി മ​ണ്ഡ​ല​വു​മാ​യി വ​ച്ചു​മാ​റ്റാ​ൻ ത​യാ​റാ​ണെ​ങ്കി​ലും പ​ട്ടാ​ന്പി വി​ട്ടു ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റ​ല്ല. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി വി.​എ​സ്. ജോ​യി​ക്ക് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ൽ ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. കെഎ​സ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി സെ​ക്ര​ട്ട​റി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടു​ള്ള വി.​എ​സ്. ജോ​യി​ക്ക് ഇ​ക്കു​റി കോ​ണ്‍​ഗ്ര​സ് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ന​ൽ​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ൽ വ​ലി​യൊ​രു വി​ഭാ​ഗം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും വി.​എ​സ്. ജോ​യി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്.

ജോ​യ് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന കാ​ര്യ​ത്തി​ൽ എ​തി​രാ​ളി​ക​ൾ​ക്കു പോ​ലും സം​ശ​യ​മി​ല്ല.ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ന്നുംവി​ജ​യ​മാ​ണു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ഏ​തെ​ങ്കി​ലും ഒ​രു സീ​റ്റി​ൽ വി.​എ​സ്. ജോ​യ് സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

District News

കു​റ്റി​പ്പു​റ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി; ഏ​ഴം​ഗസം​ഘം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് ആ​ക്ഷേ​പം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വ​ൻ നാ​ശ​ന​ഷ്ടം. കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ര​ണ്ട് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ഏ​ഴ് പേ​ർ സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്നാ​ണ് ആ​ക്ഷേ​പം.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന കു​ടും​ബ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. പ​ട്ടാ​ന്പി സ്വ​ദേ​ശി രാ​ജേ​ഷും ഭാ​ര്യ​യും ഒ​രു മു​റി​യി​ലും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

രാ​ത്രി വൈ​കി ഉ​ണ​ർ​ന്ന രാ​ജേ​ഷ് വീ​ടി​നു​ള്ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​നാ​യി. ഭാ​ര്യ​യെ തോ​ളി​ലേ​റ്റി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ക​ഴു​ത്ത​റ്റം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത നി​ർ​മാ​ണത്തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ര​ണ്ടാ​മ​ത്തെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

അ​ത്താ​ണി ബ​സാ​ർ, ബം​ഗ്ലാം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ഴ​വെ​ള്ളം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​നാ​യി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ നി​ർ​മി​ക്കു​ന്ന കാ​ന​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇതോടെ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചുക​യ​റു​ക​യാ​യി​രു​ന്നു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ ചെ​ളി​യും വെ​ള്ള​വും ക​യ​റി ന​ശി​ച്ചു. നി​ത്യ​വൃ​ത്തി​ക്കാ​യി കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​ന്പ​നി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​. എ​ന്നാ​ൽ കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് രാ​ജേ​ഷി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും തീ​രു​മാ​നം.

District News

82-ലും വി​ശ്ര​മ​മി​ല്ല; അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ കൃ​ഷി​യി​ട​ത്തി​ൽ സ​ജീ​വം

മാ​ണി താ​ഴ​ത്തേ​ൽ

ക​രു​വാ​ര​കു​ണ്ട്: അ​ധ്യാ​പ​നരം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി​യി​ലെ എ​ട​ക്ക​ര ചീ​ങ്ക​ല്ലേ​ൽ ജോ​സ​ഫ് അ​ഗ​സ്റ്റ്യ​ൻ എ​ന്ന അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ ഇ​ന്നു യു​വ​ജ​ന​ങ്ങ​ൾ​ക്ക് കൃ​ഷി​യു​ടെ ബാ​ല​പാ​ഠം പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ്. അ​ധ്യാ​പ​നരം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും പാ​ര​ന്പ​ര്യ​മാ​യി തു​ട​രു​ന്ന കൃ​ഷി​യെ കൈ​വി​ട്ടു​ള്ള ജീ​വി​തം അ​ദ്ദേ​ഹ​ത്തി​ന് ഒ​രി​ക്ക​ലും ഉ​ൾ​കൊ​ള്ളാ​നാ​കി​ല്ലാ​യി​രു​ന്നു. പ​ഴ​മ​ക്കാ​ർ കൃ​ഷി​യെപ്പ​റ്റി അ​റി​യാ​ൻ സ​മീ​പി​ക്കു​ന്ന​ത് അ​പ്പ​ച്ച​ൻ മാ​സ്റ്റ​റെ ത​ന്നെ​യാ​യി​രു​ന്നു.

പി​താ​വി​ന്‍റെ പാ​ത​യി​ലൂ​ടെ

20 വ​ർ​ഷ​ത്തോ​ളം പാ​ലാ രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം ചെ​യ്ത അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ പി​താ​വ് എ​ട​ക്ക​ര ചീ​ങ്ക​ല്ലേ​ൽ കു​ഞ്ഞാ​ഗ​സ്തി സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും തി​ക​ഞ്ഞ ഗാ​ന്ധി​യ​നു​മാ​യി​രു​ന്നു. കു​ഞ്ഞാ​ഗ​സ്തി​യു​മൊ​ത്ത് 1968ലാ​ണ് രാ​മ​പു​ര​ത്തു നി​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി​യി​ൽ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
കൃ​ഷി​യോ​ടൊ​പ്പം പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും പി​താ​വി​ന്‍റെ പാ​ത സ്വീ​ക​രി​ച്ച അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത് ചാ​ച്ചാ നെ​ഹ്റു​വെ​ന്നാ​ണ്.

വീ​ട്ടുമു​റ്റ​വും കൃഷിയിടം

അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ കൈ​വ​ശ​ത്തി​ലു​ള്ള നാ​ല് ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്ഥ​ല​ത്ത് ക​ന​കം വി​ള​യി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​റ്റം വ​രെ കൃ​ഷി​യി​ട​മാ​ണ്. ഗ്രോ​ബാ​ഗി​ലും പൂ​ച്ച​ട്ടി​യി​ലും കു​റ്റിക്കു​രു​മു​ള​കും പ​ച്ച​ക്ക​റി​ക​ളും സ​മൃ​ദ്ധ​മാ​യു​ണ്ട്. ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ വി​ള​നി​ല​മാ​യ സ്ഥ​ല​ത്ത് ക​മു​കും തെ​ങ്ങു​മാ​ണ് പ്ര​ധാ​ന കൃ​ഷി. ഇ​ട​വി​ള​കൃ​ഷി​യി​ൽനി​ന്ന് മാ​ന്യ​മാ​യ സാ​ന്പ​ത്തി​ക നേ​ട്ട​മാ​ണ് അ​ദ്ദേ​ഹം കൈ​വ​രി​ക്കു​ന്ന​ത്. ജാ​തി, ഗ്രാ​ന്പൂ, കാ​പ്പി, പൈ​നാ​പ്പി​ൾ, വാ​നി​ല, കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​നം.

മൂ​ന്ന​ടി താ​ഴ്ച​യി​ൽ കു​ഴി എ​ടു​ത്ത് എ​ല്ലു​പൊ​ടി​യും വേ​പ്പി​ൻ പി​ണ്ണാ​ക്കും ചാ​ണ​ക​പ്പൊ​ടി​യും ഒ​ന്ന​ര അ​ടി​യോ​ളം നി​റ​ച്ച് മ​ണ്ണു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് തൈ​ക​ൾ ന​ടു​ന്ന​ത്. തെ​ങ്ങുംതൈ​ക​ൾ​ക്ക് ഒ​രു മീ​റ്റ​റി​ല​ധി​കം സ​മ​ച​തു​ര​ത്തി​ൽ കു​ഴി​യെ​ടു​ത്ത് അ​ടി​വ​ള​മാ​യി ജൈ​വ​വ​ളം ചേ​ർ​ത്താ​ണ് തെ​ങ്ങി​ൻ തൈ​ക​ൾ ന​ടു​ന്ന​ത്. ഒ​ന്ന​ര​അ​ടി താ​ഴ്ച​യി​ലാ​ണ് നേ​ന്ത്ര​വാ​ഴ ന​ടു​ന്ന​ത്.

വി​ള​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ജൈ​വ​വ​ള​ത്തി​നു പു​റ​മേ മൂ​ന്നാ​ഴ്ച കൂ​ടു​ന്പോ​ൾ പൊ​ട്ടാ​ഷും യൂ​റി​യാ​യും ഫാ​ക‌്ടം​ഫോ​സും കു​റ​ഞ്ഞ അ​ള​വി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ജൈ​വ​വ​ള പ്ര​യോ​ഗം കൊ​ണ്ടു മാ​ത്രം വി​ള​ക​ൾ വ​ള​രി​ല്ല. വി​പ​ണി​യി​ൽനി​ന്ന് ജൈ​വ​വ​ള​മെ​ന്ന ലേ​ബ​ലി​ൽ വാ​ങ്ങു​ന്ന പാ​യ്ക്ക​റ്റു​ക​ളി​ൽ യൂ​റി​യ ക​ല​ർ​ത്തി​യ​വ​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ൽനി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ കൃ​ഷി​യി​ടം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ കൂ​ടി​യാ​ണ്. വി​വി​ധ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.

വി​ത്തുശേ​ഖ​ര​ണം അ​തി​പ്ര​ധാ​നം

തെ​ങ്ങി​നും ക​മു​കി​നും വി​ത്തുശേ​ഖ​ര​ണം അ​തി​പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള​തും പ​കു​തി​പ്രാ​യം ക​ഴി​ഞ്ഞ തെ​ങ്ങു​ക​ളു​ടെ വി​ത്തു​ക​ളാ​ണ് അ​ത്യു​ത്ത​മ​മെ​ന്നാ​ണ് അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ പ​ക്ഷം. പ്രാ​യ​മാ​യ​തും ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള​തു​മാ​യ അ​ട​യ്ക്ക​യാ​ണ് വി​ത്തുശേ​ഖ​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. വി​ത്തുശേ​ഖ​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ തോ​ട്ട​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് തൃ​പ്തി​ക​ര​മെ​ന്ന് തോ​ന്നി​യാ​ൽ മാ​ത്ര​മാ​ണ് വി​ത്ത് ശേ​ഖ​രി​ക്കു​ക.

കൃ​ഷി​ഭ​വ​ൻ വ​ഴി​യും മ​റ്റ് ചി​ല സ്വ​കാ​ര്യ ന​ഴ്സ​റി​യി​ലൂ​ടെ​യും വി​ത​ര​ണം ന​ട​ത്തു​ന്ന തൈ​ക​ൾ വി​ശ്വ​സ​നീ​യ​മാ​ക​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ അ​ഭി​പ്രാ​യം. ട്രി​പ്പി​ൾ ഇ​റി​ഗേ​ഷ​ൻ സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് കൃ​ഷി​ക​ൾ​ക്ക് ജ​ല​സേ​ച​നം ന​ട​ത്തിവ​രു​ന്ന​ത്. ഇ​തേ​മാ​ർ​ഗം സ്വീ​ക​രി​ച്ചാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ജ​ലം പാ​ഴാ​യിപ്പോ​കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും. പ്രാ​യം എ​ണ്‍​പ​ത്തി​ര​ണ്ടി​ലെ​ത്തി നി​ൽ​ക്കു​ന്ന അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ പ്ര​ധാ​ന ഹോ​ബി കൃ​ഷി ത​ന്നെ​യാ​ണ്. വേ​ണ്ട വി​ധം പ​രി​പാ​ലി​ച്ചാ​ൽ കൃ​ഷി വ​ൻ ലാ​ഭ​വു​മാ​ണെ​ന്ന് അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ അ​ടി​വ​ര​യി​ടു​ന്നു.

റ​ബ​ർ ഒ​ഴി​വാ​ക്കി പ​ച്ച​ക്ക​റി കൃ​ഷി

ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ റ​ബ​ർ ഒ​ഴി​വാ​ക്കി പ​യ​ർ, പാ​വ​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി ആ​ദ്യ​ഘ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും വി​ല​ത്ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് കാ​ര്യ​മാ​യ ലാ​ഭം കി​ട്ടി​യി​ല്ല. ഒ​രു കി​ലോ പാ​വ​ക്ക 20 രൂ​പ നി​ര​ക്കി​ലാ​ണ് വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ അ​ത് 40 രൂ​പ മു​ത​ൽ 50 രൂ​പ​യ്ക്കു​വ​രെ​യാ​ണ് ചി​ല്ല​റ വി​ല്പ​ന.

ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​നച്ചെ​ല​വു പോ​ലും ല​ഭി​ക്കി​ല്ല. ഇ​ന്ന​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ത്തി​ല​ധി​കം നേ​ന്ത്ര​വാ​ഴ കൃ​ഷി​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. എ​ല്ലാം ത​ന്നെ കു​ല​ച്ചു.
ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ നേ​ന്ത്ര​ക്കാ​യവി​ല ഉ​യ​രു​മെ​ന്നു ത​ന്നെ​യാ​ണ് അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ വി​ശ്വാ​സം. വി​ല ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ കാ​ര്യ​മാ​യ ലാ​ഭം ല​ഭി​ക്കി​ല്ല.

വേ​ന​ലി​നെ മ​ഴ​ക്കാ​ല​മാ​ക്കു​ന്ന സ്പ്രിം​ഗ്ള​ർ വ​ഴി​യാ​ണ് തോ​ട്ട​ത്തി​ൽ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്.
ഒ​രു വ​ർ​ഷം മു​ന്പ് അ​പ്പ​ച്ച​ൻ മാ​സ്റ്റ​റു​ടെ ഭാ​ര്യ​യു​ടെ അ​കാ​ല വി​യോ​ഗം വ​ലി​യ ആ​ഘാ​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് നേ​രി​ട്ട​ത്.

അ​ധ്യാ​പ​ക​രാ​യ മ​ക​ൻ ഷൈ​നും ഭാ​ര്യ റീ​ന​യും ഒ​ഴി​വു​ദി​ന​ങ്ങ​ളി​ൽ അ​പ്പ​ച്ച​ൻ മാ​സ്റ്റ​റോ​ടൊ​പ്പംനി​ന്ന് കാ​ർ​ഷി​ക രം​ഗ​ത്ത് ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടു മാ​ത്ര​മാ​ണ് കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് അ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു. മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള ഒ​ട്ടേ​റെ അ​വാ​ർ​ഡു​ക​ളും അ​പ്പ​ച്ച​ൻ മാ​സ്റ്റ​റെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

District News

റി​പ്പ​ബ്ലി​ക് സ​ദ​സും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും

കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് സ​ദ​സി​ന്‍റെ​യും പു​തി​യ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പാ​റ​മ്മ​ൽ കു​ഞ്ഞി​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന് ഇ​ന്ത്യ​യോ​ടു പ​റ​യാ​നു​ള്ള​ത്' എ​ന്ന വി​ഷ​യ​ത്തി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​ക്കാ​ര​നു​മാ​യ കെ.​പി.​എ​സ്. പ​യ്യ​ന​ടം പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ​ത​ല സ​ർ​ഗോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗം പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പി. ​ആ​തി​ര​യെ അ​നു​മോ​ദി​ച്ചു.

കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ മൂ​സ​ക്കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഇ​ഫ്ര അ​സീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ടി.​ രാ​ധാ​കൃ​ഷ്ണ​ൻ, ഷ​ബ്ന അ​ൻ​വ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബി​ന്ദു മാ​ത്യു, ചു​ള്ളി താ​ജു​ദ്ദീ​ൻ, അ​ന്പാ​ട്ട് ക​ദീ​ജ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശ​ശീ​ന്ദ്ര​ൻ, കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, പി.​നാ​രാ​യ​ണ​നു​ണ്ണി, കെ.​എം. വി​ജ​യ​കു​മാ​ർ, കെ.​എം.​ദാ​സ്, പി. ​വേ​ണു​ഗോ​പാ​ല​ൻ, പാ​റ​മ്മ​ൽ ഹം​സ, മ​ത്ത​ളി നാ​രാ​യ​ണ​ൻ, ജോ​മി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​ദ്യ​ ട്രൈ​ബ​ൽ മ​ൾ​ട്ടി പ​ർ​പ്പ​സ് സെ​ന്‍റ​ർ വാ​ളം​തോ​ട്ടി​ൽ

മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു

നി​ല​മ്പൂർ:​ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഗോ​ത്ര വി​വി​ധോ​ദേ​ശ്യ കേ​ന്ദ്രം വാ​ളം​തോ​ട്ടി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ർ​ഘ​ട മേ​ഖ​ല​യി​ലു​ള്ള ആ​ദി​വാ​സി ന​ഗ​റു​ക​ളി​ൽ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യകേ​ര​ളം പ​ദ്ധ​തി മു​ഖേ​ന അ​നു​വ​ദി​ച്ച ട്രൈ​ബ​ൽ മ​ൾ​ട്ടി പ​ർ​പ്പ​സ് സെ​ന്‍റ​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ണ്‍​ലൈ​നാ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ട്രൈ​ബ​ൽ മ​ൾ​ട്ടി പ​ർ​പ്പ​സ് സെ​ന്‍റ​റാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാം​തോ​ട് ട്രൈ​ബ​ൽ ഹ​ബ് കെ​ട്ടി​ടം. 67.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കാ​ത്തി​രി​പ്പ് കേ​ന്ദ്രം, പ​രി​ശോ​ധ​ന മു​റി, ഐ​യു​ഡി മു​റി, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കെ​ട്ടി​ടനി​ർ​മാ​ണ പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച കെഎച്ച്ആ​ർ​ഡ​ബ്ലി​യു​എ​സ് ഏ​ജ​ൻ​സി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ്ര​ജി​ഷ, ക​രാ​റു​കാ​ര​ൻ എ.​വി. ബൈ​ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​കെ. ജ​യ​ന്തി, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നു​ശ്രീ, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്,

വാ​ർ​ഡ് അം​ഗ​വും സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ, ആ​രോ​ഗ്യകേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ, ആ​ർ​ദ്രം നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​കെ. പ്ര​വീ​ണ, ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ. ആ​യി​ഷ​ക്കു​ട്ടി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പു​ലി​പ്പേടിയിൽ ചെ​ട്ടി​പ്പാ​ടം നിവാസികൾ

പൂ​ക്കോ​ട്ടും​പാ​ടം: ഏ​താ​നും നാ​ളു​ക​ളാ​യി ചെ​ട്ടി​പ്പാ​ടം ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന പു​ലി സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. അ​ടി​യ​ന്തര ന​ട​പ​ടി ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ചെ​ട്ടി​പ്പാ​ടം ബ്രാ​ഞ്ച് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ന്‍റി​നും നി​വേ​ദ​നം ന​ൽ​കി.

ചെ​ട്ടി​പ്പാ​ടം ഭാ​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ തെ​രു​വു​വി​ള​ക്കു​ക​ൾ ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷൈ​ജു പെ​രു​ന്പു​ല​ത്ത്, സി.​കെ. അ​ഭി​ലാ​ഷ്, അ​നു​രാ​ഗ് പാ​റോ​ല, ശ്രീ​ജി​ത്ത്, സ​ച്ചു, അ​ഭി​റാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

District News

ആ​റ് മാ​സ​ത്തി​ന് ശേ​ഷം പൈ​പ്പ് ന​ന്നാ​ക്കി; അ​ടു​ത്ത ദി​വ​സം വീ​ണ്ടും പൊ​ട്ടി

കോ​ട​ഞ്ചേ​രി: പൂ​ള​പ്പാ​റ-​വേ​ള​ങ്കോ​ട് റോ​ഡി​ൽ ചാ​ലി​പ്പ​ടി​യി​ൽ പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കി ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ വീ​ണ്ടും ശ​ക്തി​യാ​യി വെ​ള്ളം പാ​ഴാ​വു​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ചോ​രു​ന്ന കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ​ത്തി ശ​രി​യാ​ക്കി​യ​ത്. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ പ​ഴ​യ​തി​ലും ശ​ക്ത​മാ​യി വെ​ള്ളം ചേ​രു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച ഇ​രു​മ്പ് പൈ​പ്പാ​ണ് തു​രു​മ്പ് പി​ടി​ച്ച് പൊ​ട്ടി ന​ശി​ച്ചി​രു​ന്ന​ത്. തു​രു​മ്പ് പൈ​പ്പി​ന്‍റെ മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഗു​ണ​ക​ര​മാ​യി​ല്ല. ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് പൊ​ട്ട​ൻ​കോ​ടു​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ സം​ഭ​രി​ച്ച് അ​വി​ടെ​നി​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ന​ൽ ക​ടു​ത്തി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല.

പ​ല കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും വ​റ്റി വ​ര​ണ്ട നി​ല​യി​ലാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം പാ​ഴാ​കു​ന്ന​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് കൂ​ടു​ത​ൽ സ​മ​യം മോ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ഴ​യ ഇ​രു​മ്പ് പൈ​പ്പ് മാ​റ്റി പു​തി​യ രീ​തി​യി​ലു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

പ​ന​മ്പിലാ​വുകാരുടെ സ്വപ്നം പൂവണിയുന്നു; പാ​ലം പു​ന​ർ​നി​ർ​മാണം ഉദ്ഘാടനംചെയ്തു

അ​രീ​ക്കോ​ട്: ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ന​ന്പി​ലാ​വ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. 2016ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​തി​നുശേ​ഷം പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ ന​ട​ന്ന​ത് മാ​ജി​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

മേ​ൽപ്പാ​ല​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ൽ കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക​റി​യാം. ദേ​ശീ​യ ഹൈ​വേ വി​കാ​സ​ത്തി​ന് വേ​ണ്ടി 5,550 കോ​ടി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ചു. മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​പ്ന​മാ​യ മ​ല​യോ​ര ഹൈ​വേ 1600 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു. കി​ഫ്ബി, ന​ബാ​ർ​ഡ്, റീ​ബി​ൽ​ഡ് കേ​ര​ള എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ 3500 കോ​ടി​യു​ടെ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ റോ​ഡ് വി​ക​സ​നം ലോ​കം അം​ഗീ​ക​രി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ റെ​യി​ൽ​വേ മേ​ൽപ്പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച കാ​ല​മാ​ണി​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.ഏ​റ​നാ​ട് മ​ണ്ഡ​ലം എം​എ​ൽ​എ പി.​കെ. ബ​ഷീ​ർ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

നി​ല​വി​ൽ ഒ​രു മീ​റ്റ​ർ വീ​തി​യും 22 മീ​റ്റ​ർ നീ​ള​വു​മു​ള്ള ഈ ​പാ​ലം അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. പു​തി​യ പാ​ല​ത്തി​ന്‍റെ നീ​ളം 39.90 മീ​റ്റ​റും വീ​തി 11 മീ​റ്റ​റും ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യോ​ടുകൂ​ടി 7.50 മീ​റ്റ​ർ ഗാ​രേ​ജ്‌വേ​യും ന​ൽ​കി​യാ​ണ് പു​തി​യ​പാ​ലം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ആ​യി​ഷ, ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജീ​ർ മേ​ത്ത​ല​യി​ൽ, കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത, അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി സ​ണ്ണി,

കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം, ​മെം​ബ​ർ​മാ​രാ​യ ഷി​ജോ ആ​ന്‍റ​ണി, ദീ​പ്തി ബോ​സ്, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, വി​വി​ധ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ വി.​ആ​ർ.​ ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ വി​നോ​ദ് കു​മാ​ർ ചാ​ലി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പു​റ​യ​ങ്കോ​ട് പു​ഴ ശു​ചി​ക​രി​ച്ചു

പേ​രാ​മ്പ്ര: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന പു​റ​യ​ങ്കോ​ട് പു​ഴ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചി​ക​രി​ച്ചു. നി​ര​വ​ധി ക​ർ​ഷ​ക​രും, നാ​ട്ടു​കാ​രും കൃ​ഷി​ക്കും, കു​ടി​വെ​ള്ള​ത്തി​നും ആ​ശ്ര​യി​ക്കു​ന്ന ഈ ​പു​ഴ​യി​ലെ മ​ലി​നീ​ക​ര​ണ​വും ഒ​ഴു​ക്കി​ന്‍റെ ത​ട​സ​വും ഉ​ണ്ടാ​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ പി.​എം. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​മ്പ​ർ ര​വീ​ന്ദ്ര​ൻ കേ​ളോ​ത്ത്, കെ.​എം. ബാ​ല​കൃ​ഷ്ണ​ൻ, ടി.​പി. സോ​മ​ൻ, കെ.​എം. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

തി​രു​വ​മ്പാ​ടി​യി​ൽ ര​ണ്ട് റോ​ഡു​ക​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി: മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഓ​മ​ശേ​രി-​തി​രു​വ​മ്പാ​ടി റോ​ഡ്, തി​രു​വ​മ്പാ​ടി-​കൂ​ട​ര​ഞ്ഞി റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​നാ​യി. റോ​ഡു​ക​ളു​ടെ ഫ​ല​കം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. 4.4 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഓ​മ​ശേ​രി-​തി​രു​വ​മ്പാ​ടി റോ​ഡ്‌ ആ​റ് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ന​വീ​ക​രി​ച്ച​ത്. 5.5 മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തി​രു​വ​മ്പാ​ടി-​കൂ​ട​ര​ഞ്ഞി റോ​ഡ്‌ 4.8 കി​ലോ മീ​റ്റ​റി​ലാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 4.9 കോ​ടി രൂ​പ ചെ​ല​വി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദ്നി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ. പ്ര​ദീ​പ്‌ കു​മാ​ർ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത,

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു, മു​ക്കം ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഭ​വ​ന വി​നോ​ദ്, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഫി​റോ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

അഞ്ച് കോടി രൂപ നൽകണം: പി.സി. തോമസ്

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സ​ഹോ​ദ​രി​മാ​ർ​ക്ക് അ​ഞ്ച് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി. തോ​മ​സ് പ​റ​ഞ്ഞു.

മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്ന​ത് എ​ല്ലാം സി​സ്റ്റ​ത്തി​ന്‍റ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ്. മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ​കു​പ്പ് ഏ​റ്റ ശേ​ഷം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സ്ഥി​തി വ​ള​രെ മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ കാ​ര​ണ​വും സി​സ്റ്റം ആ​ണോ എ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പേ​ര് ത​ന്നെ "ക​ത്രി​ക വ​കു​പ്പ്' എ​ന്നാ​ക്കു​മോ എ​ന്നും പ​ല​ർ​ക്കും ഭ​യ​മു​ണ്ടെ​ന്നും പി.​സി. തോ​മ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം

ചി​കി​ത്സാ​പ്പിഴ​വു​ക​ൾ​ക്ക് മീ​തെ തെ​രു​വുനാ​യ ശ​ല്യം കൂ​ടി​യാ​കുമ്പോൾ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്

കോ​ഴി​ക്കോ​ട്: നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം. പ​ല അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് നേ​രേ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ്. ഹോ​സ​പി​റ്റ​ലി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്ന് ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ തെ​രു​വ്നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഓ​ടാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് നേ​രേ​യാ​ണ് തെ​രു​വ് നാ​യ​യു​ട‌െ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ന്ന​ത്. പ​ല​രെ​യും സ​മീ​പ​ത്തു​വ​ള്ള​ർ ക​ല്ലെ​റി​ഞ്ഞും ഒ​ച്ച​വ​ച്ചു​മാ​ണ് ര​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​യ്ക്ക് നേ​രേ തെ​രു​വ് നാ​യ പാ​ഞ്ഞ​ടു​ത്തി​രു​ന്നു. നാ​യ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് ക​ണ്ട ചി​ല​ർ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രേ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കു​ന്ന​താ​യും ഇ​വ​യെ ഭ​യ​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​താ​യും പ​റ​യു​ന്നു. ആം​ബു​ല​ൻ​സു​ക​ൾ നേ​രേ വ​രെ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. ഹോ​സ്പി​റ്റ​ലി​ന് മു​ന്നി​ൽ ഇ​തു​മൂ​ലം പ​ല അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളിൽ നിന്ന് അ​ല​ക്ഷ്യ​മാ​യി ക​ള​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ച്ചാ​ണ് നാ​യ​ക​ൾ വ​ള​രു​ന്ന​തെ​ന്നാ​ണ് ചി​കി​ത്സി​ക്കാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. സ​മീ​പ​ത്തെ പ​ല ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​ള്ളി​ൽ വ​രെ നാ​യ്ക്ക​ളെ കാ​ണാ​ൻ സാ​ധി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​യാ​ൽ നാ​യ്ക്ക​ളു​ടെ ശ​ല്യം കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ മ​ഹി​മ​യെ​ക്കു​റി​ച്ച് വാ​തോ​രാ​തെ പ​റ​യു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രോ​ഗി​ക​ളു​ടെ ദു​രി​തം കാ​ണു​ന്നി​ല്ല.

ചി​കി​ത്സാ​പി​ഴ​വു​ക​ൾ​ക്ക് മീ​തെ തെ​രു​വ് നാ​യ ശ​ല്യം കൂ​ടി​യാ​കു​ന്പോ​ൾ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്ന് പോ​ലും രോ​ഗി​ക​ളെ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തെ​രു​നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

ജീ​വി​താ​ന്ത്യ ചി​കി​ത്സ: ലി​വിം​ഗ് വി​ല്‍ ഇ​ന്ത്യ​യി​ല്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് സം​വാ​ദം

കോ​ഴി​ക്കോ​ട്: ജീ​വി​താ​ന്ത്യ​ത്തി​ല്‍ ഏ​തു​ത​രം ചി​കി​ത്സ വേ​ണ​മെ​ന്നു നി​ശ്ച​യി​ക്കാ​ന്‍ ലി​വിം​ഗ് വി​ല്‍ എ​ഴു​തി വ​യ്ക്കാ​മെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് ഇ​ന്ത്യ​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​ഭി​പ്രാ​യം.

മ​ല​ബാ​ര്‍ ആ​ശു​പ​ത്രി സ്ഥാ​പ​ക ഡോ. ​പി.​എ. ല​ളി​ത​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് ദാ​ന​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ലാ​ണ് ഈ ​അ​ഭി​പ്രാ​യ​മു​യ​ര്‍​ന്ന​ത്.
മ​ര​ണ​ത്തി​നു മു​മ്പ് എ​ഴു​തി ത​യാ​റാ​ക്കി​യ രീ​തി​യി​ലാ​യി​രി​ക്കും അ​വ​സാ​ന​കാ​ല​ത്തെ ചി​കി​ത്സ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ആ ​വ്യ​ക്തി​ക്ക് ക​ഴി​യി​ല്ല. അ​തു തീ​രു​മാ​നി​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ളാ​യി​രി​ക്കും. അ​വ​ര്‍​ക്ക് എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ ലി​വിം​ഗ് വി​ല്‍ ന​ട​പ്പാ​ക്കാ​നാ​കി​ല്ല.

നേ​ര​ത്തേ ത​ന്നെ രോ​ഗി ത​ന്‍റെ ഉ​റ്റ​വ​രോ​ട് അ​വ​സാ​ന​കാ​ല ചി​കി​ത്സ​യെ​ന്തെ​ന്നു പ​റ​ഞ്ഞ് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ത്ത​മം. ബ​ന്ധു​ക്ക​ള്‍ എ​തി​ര്‍​ത്തി​ല്ലെ​ങ്കി​ല്‍ അ​നാ​വ​ശ്യ​മാ​യ ദു​രി​ത​ചി​കി​ത്സ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സാ​ന്ത്വ​ന​ചി​കി​ത്സാ പ​രി​പോ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​രേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പാ​ലി​യം ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ ബി​നോ​ദ് ഹ​രി​ഹ​ര​ന്‍, പൂ​ക്കോ​യ ത​ങ്ങ​ള്‍ ഹോ​സ്പി​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​മീ​റ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഡോ. ​പി.​എ. ല​ളി​ത അ​വാ​ര്‍​ഡി​ന് ഡോ. ​സു​രേ​ഷ്‌​കു​മാ​ര്‍, ബി​നോ​യ് ഹ​രി​ഹ​ര​ന്‍, ഡോ. ​അ​മീ​റ​ലി എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി. കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു. മ​ല​ബാ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എം.​ഡി. ഡോ. ​മി​ലി മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ മാ​ന്‍​സി, എ. ​സ​ജീ​വ​ന്‍, ക​മാ​ല്‍ വ​ര​ദൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

‘സ്നേ​ഹ​ഹ​സ്തം’ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വി​ല​ങ്ങാ​ട്: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് കു​റ്റ്യാ​ടി റേ​ഞ്ച് പ​രി​ധി​യി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി "സ്നേ​ഹ​ഹ​സ്തം' സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും രോ​ഗ​നി​ർ​ണ​യ​വും ല​ക്ഷ്യ​മി​ട്ടാ​ണ് സം​സ്ഥാ​ന വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ പി​ന്തു​ണ​യോ​ടെ ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തോ​ടൊ​പ്പം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​യ എ​ച്ച്പി​വി വാ​ക്സി​നും ന​ൽ​കി.

ക്യാ​മ്പി​ൽ ചി​റ്റാ​രി, വാ​യാ​ട്, ക​ണ്ടി​വാ​തു​ക്ക​ൽ, ഏ​ലാം​ബ​യി​ൽ, മാ​ട​ഞ്ചേ​രി തു​ട​ങ്ങി​യ ഉ​ന്ന​തി​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ല​ധി​കം പേ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി. ച​ട​ങ്ങി​ൽ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ജ​സ്റ്റി​ൻ മോ​ഹ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഡോ. ​ഹേ​മ ഫ്രാ​ൻ​സി​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യു. ​ആ​ഷി​ഖ് അ​ലി, വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു അ​ല​ക്സ്, ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, ഐ​എം​എ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​റോ​യ് ആ​ർ. ച​ന്ദ്ര​ൻ, ഡോ. ​ജ്യോ​തി കു​മാ​ർ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ലോ​ക സ്കൗ​ട്ട്സ് ദി​നം ആ​ച​രി​ച്ചു

പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക സ്കൗ​ട്ട് സ് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം സ്കൗ​ട്ടി​ൽ സ​മ​ർ​പ്പി​ത സേ​വ​നം അ​നു​ഷ്ഠി​ച്ച ടി.​ടി. തോ​മ​സി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. രാ​ജ്യ​പു​ര​സ്കാ​ർ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ് ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, അ​ധ്യാ​പ​ക​രാ​യ സോ​ളി ജോ​ർ​ജ്, ബി​ജു വി. ​ഫ്രാ​ൻ​സി​സ്, പി​ന്‍റോ തോ​മ​സ്, ജി​ൻ​സി പി. ​വ​ർ​ഗീ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​വി​ൻ റോ​ബി, ക്രി​സ്റ്റീ​ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ സി. ​ഷാ​രോ​ൺ, ഷീ​ബ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ചു​മ​ത​ല ഒ​ഴി​ഞ്ഞ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​നെ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കെെ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​ബ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. ഗോ​പി, കെ.​ജി. അ​രു​ൺ, വി.​കെ. ഹ​സീ​ന, എ​ൻ.​ജെ. റീ​ന ബാ​ബു, എ​ൻ.​ജെ. ആ​ൻ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ൽ​ബി​ൻ തോ​മ​സി​നെ ആ​ദ​രി​ച്ചു

കൂ​ട​ര​ഞ്ഞി: സ​ന്തോ​ഷ് ട്രോ​ഫി റ​ഫ​റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട കൂ​ട​ര​ഞ്ഞി ക​ൽ​പ്പി​നി സ്വ​ദേ​ശി മെ​ൽ​ബി​ൻ തോ​മ​സ് പ​റ​പ്പ​ള​ളി​യെ പ​ത്താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മംബ​ർ ലീ​ലാ​മ്മ മു​ള്ള​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രി​കി​ലം​ത​റ​പ്പേ​ൽ, പൗ​ലോ​സ് താ​ന്നി​മു​ള, ജോ​യി പ​ന്ത​പ്പി​ള്ളി​ൽ, കെ.​വി. ജോ​സ്, ഗി​ൽ​ഗ​ജോ​സ്, നോ​ബി​ൾ മാ​വ​റ, അ​വ​റാ​ച്ച​ൻ വെ​ട്ടി​ക്ക​ൽ, ഗോ​കു​ൽ​നാ​ഥ് താ​മ​ര​ക്കു​ന്നേ​ൽ, അ​മ​ൽ​രാ​ജ് ചു​ള്ള​ക്കാ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്നു കൃ​ത്രി​മ​പ്പാ​രു​ക​ള്‍

കേ​ര​ള തീ​ര​ത്ത് കൃ​ത്രി​മ​പ്പാ​രു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ എ​റ​ണാ​കു​ള​വും

കൊ​ച്ചി: മ​ത്സ്യോ​ത്പാ​ദ​നം ഉ​യ​ര്‍​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട് കേ​ര​ള തീ​ര​ത്ത് കൃ​ത്രി​മ​പ്പാ​രു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യും. സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ലെ 96 മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍​ക്കൊ​പ്പ​മാ​ണ് എ​റ​ണാ​കു​ളം സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള​ത്. 29.7 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​രേ​ഖ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ 60 ശ​ത​മാ​നം തു​ക കേ​ന്ദ്ര​വും 40 ശ​ത​മാ​നം തു​ക സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 17.85 കോ​ടി കേ​ന്ദ്ര​വും 11.90 കോ​ടി സം​സ്ഥാ​ന​വും പ​ങ്കി​ടും. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ട​ലോ​ര മേ​ഖ​ല​ക​ളി​ല്‍ കൃ​ത്രി​മ​പ്പാ​രു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ 3,477 ക​ട​ലോ​ര ഗ്രാ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ പാ​രു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ് കേ​ന്ദ്ര ഫീ​ഷ​റീ​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യം. സ്ഥാ​പി​ച്ച ഇ​ട​ങ്ങ​ളി​ല്‍ മ​ത്സ്യ​സ​മ്പ​ത്തി​ല്‍ 17 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വ​ര്‍​ധ​ന​യു​ണ്ടാ​യി. കേ​ര​ള​ത്തി​ല്‍ ചൂ​ര, പാ​ര, വേ​ളാ​വ്, ബ​രാ​ക്കു​ട, കാ​ര​ല്‍, അ​യ​ല, ക​ണ​വ, കൂ​ന്ത​ല്‍ എ​ന്നീ സ​മു​ദ്ര​വി​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ല​ഭി​ച്ചു.

സ്വാ​ഭാ​വി​ക പ്ര​ജ​ന​ന​ത്തി​നും മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി​നും ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​നാ​യി തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നാ​ണ് പാ​രു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​ത്. പ​ദ്ധ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം മ​റ്റ് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും കൃ​ത്രി​മ​പ്പാ​രു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ്.

ഒ​രു സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് മീ​നു​ക​ള്‍​ക്കാ​യി കൃ​ത്രി​മ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കു​ന്ന​താ​ണ് പാ​രു​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു ട​ണ്ണി​ല​ധി​കം തൂ​ക്ക​മു​ള്ള കോ​ണ്‍​ക്രീ​റ്റ് പാ​രു​ക​ള്‍ വ​ലി​യ ബോ​ട്ടു​ക​ളി​ല്‍ എ​ത്തി​ച്ച് ക​ട​ലി​ല്‍ നി​ക്ഷേ​പി​ക്കും. പാ​രു​ക​ളി​ല്‍ പാ​യ​ലും സ​സ്യ​ങ്ങ​ളും പ​വി​ഴ​പ്പു​റ്റു​ക​ളും വ​ള​രു​ന്ന​തോ​ടെ മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ രൂ​പ​പ്പെ​ടും.

District News

അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണം : കെ​ട്ടു​പി​ണ​ഞ്ഞ് ദു​രൂ​ഹ​ത​ക​ൾ

വീ​ട്ടു​കാ​ർ നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈ​മി​ന് പ​രാ​തി ന​ൽ​കും

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഞാ​റ​ക്ക​ൽ പെ​രു​മ്പി​ള്ളി ക​മ്മ​ട്ടി​ക്കാ​ട് അ​ർ​ജു​ൻ​കു​മാ​റി​നെ (17) കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ. ഈ ​അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ അ​ജ്ഞാ​ത​നാ​യ ഒരാളാ​ണ് നി​യ​ന്ത്രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഓ​ൺ​ലൈ​ൻ ഗെ​യിമി​ന്‍റെ സാ​ധ്യ​ത ത​ള്ളി​യ ബ​ന്ധു​ക്ക​ൾ മ​റ്റെ​ന്തോ കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ർ​ജു​ൻ കു​മാ​റി​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ൾ ന​ല്ല​പോ​ലെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തി​നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​ള്ള ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളെ സ​മ്പാ​ദി​ച്ചി​ട്ടു​ള്ള​താ​യും വീ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ർ​ജു​ൻ​കു​മാ​ർ ക​ട​ലി​ൽ ചാ​ടു​ന്ന​തി​ന് മു​മ്പാ​യി ഫോ​ണി​ലൂ​ടെ ആ​ർ​ക്കോ ശ​ബ്ദ​സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​തും അ​തി​നു​ശേ​ഷം വ​ള​രെ പ​രി​ഭ്രാ​ന്ത​നാ​കു​ന്ന​തും ആ ​ഭാ​ഗ​ത്തു​ള്ള സി​സി​ടി​വി​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട​ത്രേ. ഇ​തെ​ല്ലാ​മാ​ണ് വീ​ട്ടു​കാ​രു‌​ടെ സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.​

ഈ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടു​കാ​ർ നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​തേ​സ​മ​യം മ​ര​ണം സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​തി​നാ​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു ല​ഭി​ച്ച ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

അ​ർ​ജു​ൻ കു​മാ​റി​ന്‍റെ കോ​ൺ​ടാ​ക്ടു​ക​ളും വാ​ട്സാപ്പ് മെ​സേ​ജു​ക​ളു​മാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഫോ​ൺ ഫോ​റ​ൻ​സി​ക്കി​നു ന​ൽ​കേ​ണ്ടി​വ​രും. എ​ന്നാ​ൽ ഇ​തു​വ​രെ പോ​ലീ​സ് ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

District News

മെ​ട്രോ പി​ല്ല​റി​ല്‍ കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷി​ച്ചു

കൊ​ച്ചി: ര​ക്ഷാ​ദൗ​ത്യ​സം​ഘ​ത്തെ ഒ​രു ദി​വ​സം മു​ഴു​വ​ന്‍ വ​ട്ടംക​റ​ക്കി​യ കൊ​ച്ചി മെ​ട്രോ പി​ല്ല​റി​ല്‍ കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.30ഓ​ടെ​യാ​ണ് ഒ​രാ​ഴ്ച​യോ​ള​മാ​യി കു​ടു​ങ്ങി​ക്കി​ട​ന്ന പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കൊ​പ്പം ആ​നി​മ​ല്‍ റെ​സ്‌​ക്യൂ സം​ഘ​വും ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ലെ 556-ാം പി​ല്ല​റി​ന് മു​ക​ളി​ല്‍ കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യം ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. മെ​ട്രോ ജീ​വ​ന​ക്കാ​ര​നാ​ണ് പൂ​ച്ച കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ‌​ട​ൻ അ​ഗ്നി​ശ​മ​ന​സേ​ന​യും ആ​നി​മ​ല്‍ റെ​സ്‌​ക്യൂ സം​ഘ​വും ചേ​ര്‍​ന്ന് പൂ​ച്ച​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​തി​നി​ടെ ര​ക്ഷാ​ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തും തി​രി​ച്ച​ടി​യാ​യി.

ഇ​തോ​ടെ മെ​ട്രോ സ​ര്‍​വീ​സ് അ​വ​സാ​നി​ച്ച ശേ​ഷം ദൗ​ത്യം പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം രാ​ത്രി 12ഓ​ടെ മെ​ട്രോ പാ​ത​യി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം ദൗ​ത്യം തു​ട​ര്‍​ന്നു. പു​ല​ര്‍​ച്ചെ 1.30ഓ​ടെ​യാ​ണ് പൂ​ച്ച​യെ ര​ക്ഷി​ച്ച് താ​ഴെ ഇ​റ​ക്കി​യ​ത്.

District News

ഓ​ണ്‍​ലൈ​ന്‍ കി​ല്ല​ര്‍ ഗെ​യി​മു​ക​ള്‍; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: വൈ​പ്പി​ന്‍ ഞാ​റ​യ്ക്ക​ല്‍ പെ​രു​മ്പി​ള്ളി​യി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മാ​ണെ​ന്ന സം​ശ​യം നി​ല​നി​ല്‍​ക്കെ ജീ​വ​നെ​ടു​ക്കു​ന്ന കി​ല്ല​ര്‍ ഗെ​യി​മു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഗെ​യി​മി​ന് അ​ടി​മ​ക​ളാ​കു​ന്ന കു​ട്ടി​ക​ള്‍ ജീ​വ​ന്‍ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വ​ണ​ത​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും സൈ​ബ​ര്‍ വി​ദ​ഗ്ധ​രും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ഗെ​യി​മു​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​ക​രി​ക്കാ​നു​ള്ള പ്ര​വ​ണ​ത കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ക്കു​ക​യും ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റു​ഭ​ാഗ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​നും കു​ട്ടി​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ക​ളി​യി​ലൂ​ടെ സ്വ​കാ​ര്യ വി​ര​ങ്ങ​ളും ചോ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ഹാ​ക്ക​ര്‍​മാ​ര്‍​ക്ക് ക​ളി​ക്കു​ന്ന​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ഗെ​യിം ഫോ​ണ്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ ന​ല്‍​കു​ന്ന അ​നു​വാ​ദം മാ​ത്രം മ​തി. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്ക് പു​റ​മേ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും ജി​ല്ല​യി​ല്‍ മു​മ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സൈ​ബ​ര്‍ വി​ഭാ​ഗം ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

വൈ​പ്പി​ന്‍ ഞാ​റ​യ്ക്ക​ല്‍ പെ​രു​മ്പി​ള്ളി​യി​ല്‍ വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ട​ല്‍​തീ​ര​ത്ത് അ​ടി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണ​ത്തി​ല്‍ സം​ശ​യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​ത്. മ​രി​ച്ച അ​ര്‍​ജു​ന്‍ കു​മാ​ര്‍ ഗെ​യിം ക​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളുടെ ശ്ര​ദ്ധയ്ക്ക്‍

ഫോ​ണ്‍ ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം, മാ​താ​പി​താ​ക്ക​ള്‍ യൂ​സ​ര്‍ ഐ​ഡി​യും പാ​സ് വേ​ഡും ഫോ​ണ്‍​ ലോ​ക്കും ഉ​പ​യോ​ഗി​ക്ക​ണം, നി​രോ​ധി​ച്ച ഗെ​യി​മു​ക​ളും ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം, ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ് അ​ക്കൗ​ണ്ടു​ള്ള ഫോ​ണ്‍ കൈ​മാ​റ​രു​തെ​ന്നും സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

District News

ക​വ​ര് കാ​ണാ​ൻ ജ​ന​പ്ര​വാ​ഹം

ഫോ​ർ​ട്ടു​കൊ​ച്ചി: ക​ട​ൽ, കാ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ല്ലാ​നം, കു​മ്പ​ള​ങ്ങി, ഇ​ട​ക്കൊ​ച്ചി, പെ​രു​മ്പ​ട​പ്പ്, കു​മ്പ​ളം, പ​ന​ങ്ങാ​ട്, ചേ​പ്പ​നം, പെ​രു​മ്പ​ളം എന്നിവിടങ്ങളിൽ ക​വ​ര് പ്ര​ത്യ​ക്ഷ​പ്പെട്ടുതുടങ്ങി. സി​നി​മാ, മാ​ധ്യ​മ​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പു​റം​ലോ​കമറി​ഞ്ഞ ക​ട​ൽ - കാ​യ​ലി​ലെ നീ​ല പ്ര​തി​ഭാ​സ​മാ​യ ക​വ​ര് കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ട​ൽ വെ​ള്ള​ത്തി​ൽ ജീ​വി​ക്കു​ന്ന ഏ​ക കോ​ശ ജീ​വി​ക​ളു​ടെ ജൈ​വ ദീ​പ്തി​യാ​ണ് ക​വ​ര് (ബ​യോ ലൂ​മി​നാ സെ​ൻ​സ്) എ​ന്ന സീ​സ്പാ​ർ​ക്കി​ൾ പ്ര​തി​ഭാ​സം.

ശ​ത്രു​ക്ക​ളി​ൽ നി​ന്നു ര​ക്ഷ നേ​ടു​ന്ന​തി​നാ​യാ​ണ് ഇ​വ പ്ര​കാ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഉ​പ്പി​ന്‍റെ സാ​ന്നി​ധ്യം ക​ട​ൽ ജ​ല​ത്തി​ന് സ​മാ​ന​മാ​യി കാ​യ​ൽ ജ​ല​ത്തി​ലും കൂ​ടു​ന്ന വേ​ന​ൽ​ക്കാ​ല​ത്ത് മാ​ത്ര​മാ​ണ് കാ​യ​ലു​ക​ളി​ൽ ഈ ​നീ​ല​വെ​ളി​ച്ചം കാ​ണു​ന്ന​ത്.

ച​ന്ദ്ര​ന്‍റെ വെ​ളി​ച്ചം ദൃ​ശ്യ​മ​ല്ലാ​ത്ത രാ​ത്രി സ​മ​യ​ങ്ങ​ളി​ലും വെ​ളു​ത്ത​വാ​വ് ക​ഴി​ഞ്ഞു​ള്ള സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ലും പു​ല​രി വ​രെ​യും ജ​ല​ത്തെ കൃ​ത്രി​മ​മാ​യി ഇ​ള​ക്കി​യാ​ലും മീ​നോ​ടു​മ്പോ​ഴും നീ​ല വെ​ളി​ച്ച​ത്തി​ലു​ള്ള ജ​ലം ഒ​രു അ​ദ്ഭു​ത കാ​ഴ്ച​യാ​യി മാ​റും. ഇ​ത് പ​ല​രും കൈ​ക്കു​മ്പി​ളി​ൽ വാ​രി എ​ടു​ക്കു​ന്ന​തും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്.

District News

കു​ടി​വെ​ള്ള​ സ്രോതസായ കോ​ഴി​പ്പി​ള്ളി പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി

കോ​ത​മം​ഗ​ലം: വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ടി​വെ​ള്ള​ത്തി​നാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന കോ​ഴി​പ്പി​ള്ളി പു​ഴ​യി​ലേ​ക്ക് സാ​മൂ​ഹ്യവി​രു​ദ്ധ​ർ മ​നു​ഷ്യ വി​സ​ർ​ജ്യം അ​ട​ങ്ങി​യ ഡ​യ​പ്പ​റു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി. കോ​ഴി​പ്പി​ള്ളി പാ​ല​ത്തി​നു താ​ഴെ​യാ​യാ​ണ് പ്ലാ​സ്റ്റി​ക്, വി​സ​ര്‍​ജ്യം അ​ട​ങ്ങി​യ ഡ​യ​പ്പ​റു​ക​ള്‍, ഭ​ക്ഷ​ണാ​വ​ശി​ഷ്ടം, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും കാ​രി ബാ​ഗു​ക​ളും ത​ള്ളി​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​നു മു​ക​ളി​ൽ​നി​ന്ന് രാ​ത്രി സ​മ​യ​ത്ത് താ​ഴേ​ക്ക് ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ൽ ഒ​ഴു​ക്കു​കു​റ​ഞ്ഞ​തി​നാ​ൽ മ​ണ​ല്‍​തി​ട്ട​ക​ളി​ല്‍ അ​ടി​ഞ്ഞുകി​ട​ക്കു​ന്ന​ത്. വേ​ന​ലി​ല്‍ ഒ​ഴു​ക്കുനി​ല​ച്ച പു​ഴ​യി​ല്‍ ത​ട​യ​ണ​യി​ല്‍​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ള​വും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ല്‍​നി​ന്നു​ള്ള വെ​ള്ള​വും മാ​ത്ര​മാ​ണ് ചെ​റി​യ ചാ​ലു പോ​ലെ ഒ​ഴു​കു​ന്ന​ത്.

പെ​രി​യാ​ര്‍ വാ​ലി ക​നാ​ലി​ല്‍​നി​ന്നെ​ത്തു​ന്ന നാ​മ​മാ​ത്ര​മാ​യ വെ​ള്ള​മാ​ണ് ത​ട​യ​ണ​യി​ല്‍ ഉ​ള്ള​ത്. കു​ടി​വെ​ള്ള​ത്തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് പു​ഴ​യി​ലേ​ക്ക് മ​നു​ഷ്യ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.

പു​ഴ​യി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പ് ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ള്‍ കു​റെ ഭാ​ഗം ഒ​ഴു​കി പോ​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ തു​രു​ത്തു​പോ​ലെ​യും പാ​റ​ക്കെ​ട്ടു​ക​ളി​ലു​മാ​യി ത​ങ്ങി കി​ട​ക്കു​ന്ന​ത് കാ​ണാം. ഇ​തി​ന് താ​ഴെയായി നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പാ​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്നാണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

ഡി​എ​ഫ്സി, ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് സം​യു​ക്ത ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ

മൂ​വാ​റ്റു​പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബി​ന്‍റെ(​ഡി​എ​ഫ്സി)​യും ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റി​ന്‍റെ​യും സം​യു​ക്ത ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ൽ ന​ട​ന്നു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്ര​ദീ​പി​ക ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ‘സ​മു​ദാ​യ ശാ​ക്തീ​ക​ര​ണം ദീ​പി​ക​യി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ, ഡി​എ​ഫ്സി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് ഐ​ക്ക​ര​മ​റ്റം, ഫാ. ​ജെ​യിം​സ് ഏ​ഴാ​നി​ക്കാ​ട്ട്, സി​സ്റ്റ​ർ ജെ​സ്‌​ലെ​റ്റ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ൾ കൊ​ളം​ബേ​ൽ, സെ​ക്ര​ട്ട​റി ഡോ​ളി ബെ​ന്നി, ജൂ​ലി ബാ​ബു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​എ​ഫ്സി കാ​ളി​യാ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റാ​യി ചാ​ക്കോ​ച്ച​ൻ പു​ന്നോ​ലി​ൽ, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ആ​ൻ​സി സെ​ർ​ബി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​യ് മാ​റാ​ട്ടി​ൽ, ജെ​സി ജോ​സ​ഫ്, ജ​യ​ൻ റാ​ത്ത​പ്പി​ള്ളി, അം​ബി​ക സി​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് ഇ​ട​വ​ക വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ, ഡി​എ​ഫ്സി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

District News

സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം: തോ​മ​സ്‌ മാ​ർ അ​ത്ത​നാ​സി​യോ​സ്‌

മൂ​വാ​റ്റു​പു​ഴ: സു​വി​ശേ​ഷാ​ധി​ഷ്ഠി​ത നീ​തി​യി​ൽ അ​ടി​യു​റ​ച്ച രാ​ജ്യ​സ്നേ​ഹ​മാ​ണ്‌ ക്രൈ​സ്‌​ത​വ​ർ പു​ല​ർ​ത്തേ​ണ്ട​തെ​ന്ന് തോ​മ​സ്‌ മാ​ർ അ​ത്ത​നാ​സി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത. മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഏ​ഴാ​മ​ത്‌ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച്‌ മ​ല​ങ്ക​ര കാ​ത്ത​ലി​ക്‌ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ക്യു​മെ​നി​ക്ക​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്തു​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ലാ​ണ്‌ സ​ഭ നി​ല​നി​ൽ​ക്കു​ന്ന​തും വ​ള​രേ​ണ്ട​തു​മെ​ന്നും സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​സ്തു​വി​ൽ വേ​രു​റ​ച്ചു​നി​ന്നു​കൊ​ണ്ട് നീ​തി​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക്‌ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‌ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വീ​സ്‌ ചി​റ​മേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​തോ​മ​സ്‌ ഞാ​റ​ക്കാ​ട്ട്‌ കോ​ർ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ഡെ​നി ഫി​ലി​പ്പ്‌, ജോ​സ​ഫ് ജൂ​ഡ്‌‌, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, വി. ​സി. ജോ​ർ​ജു​കു​ട്ടി, എ​ൽ​ദോ പൂ​ക്കു​ന്നേ​ൽ, എ​ൻ.​ടി. ജേ​ക്ക​ബ്‌, ഫാ. ​ജോ​ർ​ജ്‌ മാ​ങ്കു​ളം, എ​ബീ​ഷ്‌ കൂ​രാ​പ്പി​ള്ളി​ൽ, ജി​ജി ജോ​യ്‌, സീ​മോ​ൻ ജോ​ൺ എ​ന്നി​വ​ർ ഐ​ക്യ​സ​ന്ദേ​ശം ന​ൽ​കി.

ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്‌ സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ത്രി​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

District News

എം​വി​ഐ​പി ക​നാ​ലി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല; എം​എ​ല്‍​എ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

മൂ​വാ​റ്റു​പു​ഴ: എം​വി​ഐ​പി ക​നാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഏ​നാ​ന​ല്ലൂ​ര്‍ ഭാ​ഗം വ​രെ മാ​ത്ര​മാ​ണ് വെ​ള്ളം എ​ത്തു​ന്ന​തെ​ന്നും അ​വി​ടെ​നി​ന്ന് ആ​വോ​ലി, ആ​നി​ക്കാ​ട്, ര​ണ്ടാ​ര്‍​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

കൃ​ഷി​ക്ക് വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​കു​ക​യും, ഇ​വ​ർ നി​ര​ന്ത​രം എം​വി​ഐ​പി ഓ​ഫീ​സി​ല്‍ വി​ളി​ച്ച് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, എം​വി​ഐ​പി എ​ഇ, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​നി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ്‌​റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ബു ജോ​സ​ഫ്, ഷി​ന്‍​സ് പു​ളി​ക്കാ​യ​ത്ത്ക​ട​വ്, കെ.​വി. ഷാ​ന​വാ​സ്, സൗ​മ്യ എ​ന്നി​വ​ര​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

Latest News

Up